in

ജോർജ്‌കുട്ടിയുടെ മൂന്നാം വരവ് ഏപ്രിലിൽ; ദൃശ്യം 3 ആഗോള റിലീസ് തീയതി വെളിപ്പെടുത്തി മോഷൻ പോസ്റ്റർ പുറത്ത്

ജോർജ്‌കുട്ടിയുടെ മൂന്നാം വരവ് ഏപ്രിലിൽ; ദൃശ്യം 3 ആഗോള റിലീസ് തീയതി വെളിപ്പെടുത്തി മോഷൻ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 3 ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 2 ന് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് മോഹൻലാൽ ആണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 3 , ആഗോള റിലീസായി എത്തിക്കുന്നത്, പെൻ സ്റ്റുഡിയോസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്.

കേരളത്തിൽ ആശീർവാദ് സിനിമാസ് തന്നെ വിതരണം ചെയ്യുന്ന ചിത്രം വിദേശത്ത് എത്തിക്കുന്നത് ഫാർസ് ഫിലിംസ് ആണ്. ഷൂട്ടിംഗ് തീരുന്നതിനു മുൻപ് തന്നെ 150 കോടി രൂപക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ്സ് ഡീൽ സ്വന്തമാക്കി ചിത്രം ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്കു നൂറു കോടിക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ്സ് നടക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ് ചിത്രമായ ദൃശ്യം, പാൻ ഇന്ത്യൻ സെൻസേഷൻ ആയി മാറിയ ദൃശ്യം 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, മുരളി ഗോപി, ആശാ ശരത്. ഇർഷാദ് അലി തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്.

സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിൽ ജോൺസൻ. വി എസ് വിനായക് ആണ് ചിത്രത്തിന്റെ എഡിറ്റർ. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, സിംഹളീസ്, ചൈനീസ്, ഇൻഡോനേഷ്യൻ തുടങ്ങി ഏഴോളം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം മലയാളത്തിൽ നിന്ന് ലോക ശ്രദ്ധ നേടിയ സിനിമാ ഫ്രാൻഞ്ചൈസ് ആണ്.

വിസ്മയയുടെ ‘തുടക്കം’ ഓണത്തിന്; ജൂഡ് ആൻ്റണി – വിസ്മയ മോഹൻലാൽ ചിത്രം ഫസ്റ്റ് ലുക്ക് പുറത്ത്

അല്ലു അർജുൻ – ലോകേഷ് കനകരാജ് ചിത്രം: അനൗൺസ്‌മെന്റ് വീഡിയോ പുറത്ത്; ചിത്രീകരണം 2026 ഓഗസ്റ്റിൽ