in

കൂമൻ: ജീത്തുവിന്റെ ത്രില്ലറിൽ നായകനാവാൻ ആസിഫ് അലി എത്തി; ചിത്രങ്ങൾ…

കൂമൻ: ജീത്തുവിന്റെ ത്രില്ലറിൽ നായകനാവാൻ ആസിഫ് അലി എത്തി; ചിത്രങ്ങൾ…

ദൃശ്യം സീരീസ് ചിത്രങ്ങളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ സംവിധായകൻ ആണ് ജീത്തു ജോസഫ്. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി 2013ൽ ദൃശ്യവും 2021ൽ ദൃശ്യം 2വും ജീത്തു സമ്മാനിച്ചത് മലയാള പ്രേക്ഷകർക്ക് മാത്രം ആയിരുന്നില്ല. പാൻ ഇന്ത്യൻ തലത്തിലും മറ്റ് രാജ്യങ്ങളിലും വരെ ചർച്ചയായ ചിത്രങ്ങള്‍ മലയാളത്തിന്റെ അഭിമാനമായി മാറി. ഇപ്പോൾ മറ്റൊരു ത്രില്ലർ ചിത്രം ഒരുക്കുക ആണ് ജീത്തു.

‘കൂമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ യുവ നായക നിരയിലെ ശ്രദ്ധേയനായ താരം ആസിഫ് അലി ആണ്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാൽ നായകൻ ആസിഫ് അലി ടീമിന് ഒപ്പം ഇപ്പോൾ ആണ് ചേർന്നത്. മഹേഷും മാരുതിയും എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ആസിഫ് ചാലക്കുടിയില്‍നിന്ന് ആണ് കൊല്ലങ്കോട് കൂമന്‍ ലൊക്കേഷനില്‍ എത്തുകയായിരുന്നു.

ആസിഫ് ടീമിന് ഒപ്പം ചേർന്ന വിവരം ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആസിഫിന് ഒപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാർ ആയി ഇരിക്കുന്ന ജീത്തുവിന്റെ മറ്റൊരു ചിത്രമായ ’12ത് മാനി’ന്റെ തിരക്കഥാകൃത്ത് ആയ കെ ആർ കൃഷ്‌ണകുമാർ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. സാതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം വിഷ്ണു ശ്യാം ഒരുക്കുന്നു. വി എസ് വിനായക് ആണ് എഡിറ്റർ.

അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രം പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിൽ ആണ് ചിത്രീകരിക്കുന്നത്. കുഞ്ഞെൽദോ ആയിരുന്നു ആസിഫ് അലിയുടെ തീയേറ്റർ റിലീസ് ആയി എത്തിയ അവസാന ചിത്രം. സീ ഫൈവ് ഇപ്പോൾ ഈ ചിത്രം ഒടിടി റിലീസ് ആയും എത്തിച്ചിട്ടുണ്ട്.

ആ റെക്കോർഡ് തകരുന്നത് നാല് വർഷങ്ങൾക്ക് ശേഷം; ഭീഷ്മയ്ക്ക് ഒമർ ലുലുവിന്‍റെ ആശംസ…

തിയേറ്ററുകളിൽ ഇനി നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം…