in

ട്വിറ്ററിൽ ദളപതി തരംഗം; 2021ൽ ട്വിറ്റർ ഭരിച്ച ചിത്രങ്ങൾ ഇവ…

ട്വിറ്ററിൽ ദളപതി തരംഗം; 2021ൽ ട്വിറ്റർ ഭരിച്ച ചിത്രങ്ങൾ ഇവ…

തമിഴ് – തെലുങ്ക് താരങ്ങളുടെ ആരാധകർ അവരുടെ ശക്തി പ്രകടനം കാണിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ട്വിറ്റർ. ഹാഷ് ടാഗ് ഉപയോഗിച്ച് ട്വീറ്റ്‌സ് ചെയ്ത് ആണ് അവർ താരങ്ങളുടെ പിറന്നാളും സിനിമകളും എല്ലാം ട്വിറ്ററിൽ ആഘോഷമാക്കി മാറ്റുന്നത്. ഇപ്പോളിതാ ഈ വർഷത്തെ ഏറ്റവും കൂടുതൽ
ട്വീറ്റ്സ് ചെയ്യപ്പെട്ട സിനിമകളുടെ ലിസ്റ്റ് ട്വിറ്റർ ഇന്ത്യ പുറത്ത് വിട്ടിരിക്കുക ആണ്.

ടോപ്പ് 5ൽ രണ്ട് ചിത്രങ്ങളുമായി ദളപതി വിജയ് ആണ് ഇത്തവണ ട്വിറ്ററിൽ ഭരിച്ചത് എന്ന് പറയാം. ഒന്നാം സ്ഥാനം നേടിയത് മാസ്റ്റർ എന്ന വിജയ് ചിത്രമാണ്. അടുത്ത വർഷം മാത്രം റിലീസ് ചെയ്യുന്ന ബീസ്റ്റ്‌ എന്ന വിജയ് ചിത്രവും ലിസ്റ്റിൽ ഇടം നേടി. മൂന്നാം സ്ഥാനം ആണ് ചിത്രത്തിന് ലഭിച്ചത്.

തല അജിത്ത് ആരാധകരും ഒട്ടും പിറകിൽ അല്ല. അജിത്തിന്റെ ചിത്രത്തിനെ പറ്റി യാതൊരു വിവരങ്ങളും ലഭ്യമല്ലാതെ ഇരുന്ന സമയത്ത്‌ പോലും വലിമൈ ട്വിറ്റർ ഭരിച്ചിരുന്നു. ഇപ്പോളത്തെ ലിസ്റ്റിൽ അജിത്ത് ചിത്രം വലിമൈ രണ്ടാം സ്ഥാനത്ത് ആണ്.

ഗൂഗിൾ ട്രെൻഡിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ സൂര്യ ചിത്രം ജയ് ഭീം ട്വീറ്റ്സിൽ നാലാം സ്ഥാനത്ത് ആണ്. താരങ്ങളുടെ ആരാധകരുടെ മത്സരം കൊണ്ട് ആണ് വിജയ് – അജിത്ത് ചിത്രങ്ങൾ ഏറ്റുമുട്ടിയത് എങ്കിൽ ഈ സൂര്യ ചിത്രം ലിസ്റ്റിൽ ഇടം നേടിയത് ചിത്രത്തിന്റെ ഉയർന്ന നിലവാരം കൊണ്ട് കൂടിയാണ്. പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾക്ക് പുറമെ വളരെയധികം നിരൂപപ്രശംസ ഉൾപ്പെടെ ചിത്രത്തിന് ലഭിച്ചിരുന്നു.

വക്കീൽ സാബ് എന്ന പവൻ കല്യാൺ ചിത്രമാണ് ട്വീറ്റ്‌സിൽ ടോപ്പ് 5ലെ അവസാന ചിത്രം. ഹിന്ദി ചിത്രമായ പിങ്കിന്റെ തെലുങ്ക് റീമെയ്ക് ആയ ഈ ചിത്രം വലിയ ബോക്സ്ഓഫീസ് വിജയം കൂടി ആയിരുന്നു. ഇത്തരത്തിൽ തമിഴിൽ നിന്ന് നാല് ചിത്രങ്ങളും തെലുങ്കിൽ നിന്ന് ഒരു ചിത്രവും 2021ൽ ഏറ്റവും ട്വീറ്റ്‌സ് ചെയ്യപ്പെട്ട ചിത്രങ്ങൾ ആയപ്പോൾ ബോളിവുഡിൽ നിന്ന് ഒരു ചിത്രവും സ്ഥാനം നേടാൻ ആയില്ല എന്ന പ്രത്യേകതയും നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു. ബോളിവുഡിനും മേലെ തെന്നിന്ത്യൻ സിനിമാ ലോകം വളരുന്ന സൂചനകൾ ആണ് ഇത് എന്ന് വിലയിരുത്തുന്നുണ്ട്.

ട്വിറ്റർ ഇന്ത്യയുടെ ട്വീറ്റ്:

ആറ് ഭാഷകളിൽ ത്രില്ലടിപ്പിക്കാൻ ആദ്യ ഇന്ത്യൻ മഡ് റെയ്‌സ് ചിത്രം ‘മഡ്ഡി’ തീയേറ്ററുകളിൽ…

പുഷ്പയുടെ പാർട്ടി സോങ്; സാക്ഷാൽ സാമന്ത തന്നെ എത്തി; വീഡിയോ…