in , ,

പുഷ്പയുടെ പാർട്ടി സോങ്; സാക്ഷാൽ സാമന്ത തന്നെ എത്തി; വീഡിയോ…

പുഷ്പയുടെ പാർട്ടി സോങ്; സാക്ഷാൽ സാമന്ത തന്നെ എത്തി; വീഡിയോ…

പുഷ്പ ട്രെയിലർ വൻ ആഘോഷത്തോടെ ആണ് മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും പ്രേക്ഷകർ സ്വീകരിച്ചത്. അല്ലു അർജുന്റെ ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ കൂടി ഒന്നിക്കുന്നത് കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇത് ഡബിൾ ട്രീറ്റ് ആണ്.

ട്രെയിലർ അവസാനിച്ചത് ഫഹദ് ഫാസിലിന്റെ ഡയലോഗിലൂടെ ആയിരുന്നു. ‘പാർട്ടി ഇല്ലേ പുഷ്പ’ എന്ന ഈ ഡയലോഗ് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതാ പുഷ്പയുടെ പാർട്ടി സോങ് തന്നെ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.

സാക്ഷാൽ തെന്നിന്ത്യൻ സൂപ്പർനായിക സാമന്ത ആണ് പുഷ്പയുടെ പാർട്ടി സോങിൽ എത്തുന്നത്. സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം നമ്പർ എന്ന വിശേഷണത്തോടെ ആണ് മാധ്യമങ്ങളും ആരാധകരും ഈ ഗാനം ഏറ്റെടുത്തിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

വീഡിയോ കാണാം:

തെലുങ്കിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രവതി ചൗഹാൻ ആണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കിയത്.

സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ.അല്ലു അർജുനെ മലയാളികളുടെ പ്രിയങ്കരൻ ആക്കിയ ആര്യ എന്ന ചിത്രം ഒരുക്കിയ അതേ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം അല്ലുവിന് ഒപ്പം ഒന്നിക്കുന്നു എന്നതിനാൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

രണ്ട് ഭാഗങ്ങൾ ആയി ആണ് ഈ ചിത്രം ഒരുക്കുന്നത്. രാശിമിക മന്ദന ആണ് ചിത്രത്തിലെ നായിക. ഡിസംബർ 17ന് ചിത്രം തീയേറ്ററുകളിൽ എത്തും.

ട്വിറ്ററിൽ ദളപതി തരംഗം; 2021ൽ ട്വിറ്റർ ഭരിച്ച ചിത്രങ്ങൾ ഇവ…

‘ദൃശ്യം’ മുതൽ ‘കുറുപ്പ്’ വരെ; മിഡിൽ ഈസ്റ്റിൽ ഒൻപതാമതായി മരക്കാറും ഈ നേട്ടം സ്വന്തമാക്കി…