ആറ് ഭാഷകളിൽ ത്രില്ലടിപ്പിക്കാൻ ആദ്യ ഇന്ത്യൻ മഡ് റെയ്‌സ് ചിത്രം ‘മഡ്ഡി’ തീയേറ്ററുകളിൽ…
ടീസറും ട്രെയിലറും ഒക്കെ കണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചും സോഷ്യൽ മീഡിയയിൽ ഒക്കെ ട്രെൻഡ് ആയും ആണ് മഡ്ഡി ശ്രേദ്ധേയമായത്. ഇപ്പോളിതാ ചിത്രം തിയേറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്.
ആദ്യ ഇന്ത്യൻ മഡ് റെയ്‌സ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഡോ. പ്രഗഭൽ ആണ്. ബഹുഭാഷാ ചിത്രമായി ആണ് ചിത്രം ഇന്ത്യ ഒട്ടാകെ തീയേറ്ററുകളിൽ എത്തുന്നത്.
അഞ്ച് ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ് ഭാഷകളിലും ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകൾ കൂടാതെ ചിത്രത്തിന് ഇംഗ്ലീഷ് പതിപ്പും ഉണ്ട്. മഡ് റെയ്‌സ് പ്രമേയമാക്കിയ ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്.
പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് വർഷങ്ങളോളം ഇവരെ പരിശീലിപ്പിച്ചു ഡ്യൂപ്പുകളുടെ സഹായം ഇല്ലാതെ ആണ് ചിത്രീകരിച്ചത് എന്ന് സംവിധായകൻ പറയുന്നു. കാടിന് അകത്ത് വളരെ സാഹസികമായി ആണ് ഷൂട്ടിങ് പൂർത്തിയാക്കിയത് എന്നും നവാഗത സംവിധായകനായത് കൊണ്ട് അതും ഒരു വെല്ലുവിളി ആയിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.
രവി ബസ്‌റൂർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. കെജിഎഫ് എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ രവിയുടെ മലയാള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. യുവാൻ കൃഷ്ണ, റിഥാൻ കൃഷ്ണ, രഞ്ജി പണിക്കർ, അമിത് ശിവദാസ്, അനുഷ സുരേഷ്, ഹരീഷ് പേരടി തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പികെ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് നിർമ്മാണം.