ഗൂഗിൾ ട്രെൻഡിൽ മലയാളത്തിൽ നിന്ന് ദൃശ്യം 2 മാത്രം; ഒന്നാം സ്ഥാനം ജയ് ഭീം…

2021ൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് ഗൂഗിൾ പുറത്തു വിട്ടു. വർഷം അവസാനിക്കാർ ആകുമ്പോൾ തെന്നിന്ത്യൻ സിനിമ ബോളിവുഡ് സിനിമകളെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയ കാഴ്ച്ച ആണ് കാണാൻ കഴിയുന്നത്. ഗൂഗിൾ ട്രെൻഡ് ലിസ്റ്റിൽ മൂന്ന് തെന്നിന്ത്യൻ ചിത്രങ്ങൾ സ്ഥാനം പിടിച്ചപ്പോൾ അതിൽ ഒരു ചിത്രം മലയാളത്തിന്റെ ആണ്.
ഒടിടി റിലീസ് ആയി ആമസോണ് പ്രൈമിൽ റിലീസ് ചെയ്ത സൂര്യ ശിവകുമാർ ചിത്രം ജയ് ഭീം ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിജയ് ചിത്രം മാസ്റ്റർ ആണ് ആറാം സ്ഥാനത്ത്. ഒൻപതാം സ്ഥാനത്ത് മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ്.
ഗൂഗിൾ ട്രെൻഡ് ലിസ്റ്റ് ഇങ്ങനെ:

ട്രെൻഡ് ലിസ്റ്റിൽ ഇടം നേടിയ പത്ത് ചിത്രങ്ങളിൽ അഞ്ച് ചിത്രങ്ങളും ബോളിവുഡ് ചിത്രങ്ങൾ ആണ്. മൂന്ന് എണ്ണം തമിഴ് മലയാളം ചിത്രങ്ങളും, രണ്ട് എണ്ണം ഇംഗ്ളീഷ് ചിത്രങ്ങളും ആണ്. തെന്നിന്ത്യയിൽ നിന്ന് തെലുങ്ക്, കന്നഡ ചിത്രങ്ങൾക്ക് ഒന്നും ലിസ്റ്റിൽ ഇടം നേടാൻ ആയില്ല.
ബോളിവുഡ് ചിത്രങ്ങളെ എല്ലാം പിന്നിലാക്കി ജയ് ഭീം എന്ന തമിഴ് ചിത്രം ഒന്നാം സ്ഥാനത്ത് എത്തിയത് വലിയ നേട്ടം ആണ്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങളെ എല്ലാം പിന്നിലാക്കി മലയാളത്തിൽ നിന്ന് ദൃശ്യം 2 ഈ നേട്ടം സ്വന്തമാക്കിയത് എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്.