in

ലൂസിഫറിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; നാളെ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച്!

ലൂസിഫറിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; നാളെ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച്!

മലയാള സിനിമാ പ്രേക്ഷകർ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. യുവ സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം, മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള താരം മോഹൻലാൽ നായകനാകുന്നു എന്നിവ ഒക്കെയാണ് ലൂസിഫർ എന്ന ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് അണിയറപ്രവർത്തകർ ഒരുങ്ങുക ആണ്.

നാളെ രാവിലെ പത്തുമണിക്ക് സൂപ്പർതാരം മോഹൻലാലിന്റെ ഫേസ്ബുക് പേജിലൂടെ ആയിരിക്കും ലൂസിഫറിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്യുക. പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

 

 

ദീപക് ദേവ് ആണ് ലൂസിഫർ ടൈറ്റിൽ മ്യൂസിക് ചെയ്തിരിക്കുന്നത്. ടൈറ്റിൽ ഫോണ്ട് ഡിസൈൻ ചെയ്തത് ആനന്ദ് രാജേന്ദ്രൻ ആണ്. ഡിജിറ്റൽ ബ്രിക്‌സ് വി എഫ് എക്സ് ആണ് ടൈറ്റിൽ അനിമേഷൻ നിർവഹിച്ചത്.

ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ലൂസിഫർ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ ആണ്. ചിത്രത്തിന്റെ താര നിർണയം പൂർത്തിയായി വരുന്നു എന്നാണ് വിവരം. ജൂലൈയിൽ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും.

മമ്മൂട്ടി നായകനാകുന്ന തെലുഗ് ചിത്രത്തിൽ സൂര്യയും!

ദീപക് ദേവിന്‍റെ സംഗീതത്തിൽ ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട്; വീഡിയോ കാണാം