‘ലൂസിഫർ’ എവിടം വരെ ആയി; ചിത്രത്തിന്‍റെ വിശേഷങ്ങളുമായി വീഡിയോ എത്തി!
യുവ സൂപ്പർതാരം പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം, തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി, നായകനായി എത്തുന്നത് മലയാളത്തിന്‍റെ എക്കാലത്തെയും വലിയ താരം മോഹൻലാൽ. ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ലൂസിഫർ എന്ന ഈ ചിത്രത്തിനായി കാത്തിരിക്കാൻ ഈ കാരണങ്ങൾ തന്നെ ധാരാളം. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് കുറേ നാളായി, ചിത്രീകരണം എന്ന് തുടങ്ങും എന്ന് അറിയാനായി ആകാംഷയോടെ കാത്തിരിക്കുക ആണ് സിനിമാ സ്നേഹികൾ.
ഇപ്പോൾ ഇതാ ചിത്രത്തിന്‍റെ അവസാനഘട്ട ചർച്ചകളുമായി അണിയറപ്രവർത്തകർ ഒത്തുകൂടിയിരിക്കുന്നു. ഒടിയൻ ലൊക്കേഷനിൽ ആണ് പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ മോഹൻലാലിനും ആന്റണി പെരുമ്പാവൂറിനൊപ്പം അവസാനഘട്ട ചർച്ചയിലേക്ക് കടന്നത്. ഇതിന്‍റെ വീഡിയോ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. പൂർണമായും കഥയും തിരക്കഥയും മോഹൻലാലിനെ കേൾപ്പിച്ചതായി പൃഥ്വിരാജും മുരളി ഗോപിയും അറിയിച്ചു.
നല്ലൊരു സിനിമ പ്രതീക്ഷിക്കാം എന്ന് മോഹൻലാൽ പറഞ്ഞു. സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റെർറ്റൈനെർ ആയിരിക്കും ലൂസിഫർ എന്നും മോഹൻലാൽ പറഞ്ഞു. ഏറ്റവും സന്തോഷമുള്ള ദിവസമാണ് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രം എന്നെന്നും മലയാളികൾക്ക് ഓർമയിൽ സൂക്ഷിക്കാവുന്ന ചിത്രമായിരിക്കും എന്നും ആന്റണി പറഞ്ഞു.
ഷൂട്ടിങ് തീയതികൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉടൻ തന്നെ ഒഫീഷ്യൽ ആയി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ – ജൂലൈയോട് കൂടി ആദ്യ ഷെഡ്യൂൾ ആരംഭിക്കും എന്ന് ആന്റണി പെരുമ്പാവൂർ നേരത്തെ സൂചന നൽകിയിരുന്നു.
വീഡിയോ കാണാം: