ലൂസിഫറിൽ മോഹൻലാലിന്‍റെ നായിക മഞ്ജു വാര്യർ; ചിത്രം ജൂലൈ 10ന് എറണാകുളത്ത് തുടങ്ങും!

0

ലൂസിഫറിൽ മോഹൻലാലിന്‍റെ നായിക മഞ്ജു വാര്യർ; ചിത്രം ജൂലൈ 10ന് എറണാകുളത്ത് തുടങ്ങും!

നടൻ പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്‍റെ ചിത്രീകരണം ജൂലൈ 10ന് എറണാകുളത്തു ആരംഭിക്കും. സൂപ്പർതാരം മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ നായിക ആകും.

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 10ന് എറണാകുളത്ത ചിത്രീകരണം തുടങ്ങുന്ന ലൂസിഫറിന്‍റെ മറ്റു ലൊക്കേഷനുകൾ മുംബൈയും തിരവനന്തപുരവും ആണ്. വരും ദിവസങ്ങളിൽ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിടും.

ഷാജി കൈലാസ് ഒരുക്കിയ ആറാംതമ്പുരാനിൽ ആണ് മഞ്ജു വാര്യർ ആദ്യമായി മോഹൻലാലിന്‍റെ നായിക ആയത്. ഇതിനു ശേഷം കന്മദം, സമ്മർ ഇൻ ബത്‌ലഹേം, എന്നും എപ്പോഴും, വില്ലൻ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചു അഭിനയിച്ചു. ചിത്രീകരണം പൂർത്തിയായ ഒടിയൻ എന്ന ചിത്രത്തിലും മഞ്ജു വാര്യർ ആണ് മോഹൻലാലിന്‍റെ നായിക.

അടുത്താതെയായി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം അജോയ് വർമ്മ ഒരുക്കുന്ന നീരാളി ആണ്. ആശിർവാദ് സിനിമാസിന്‍റെ തന്നെ ചിത്രമായ ഒടിയൻ പൂജാ റിലീസ് ആയിട്ടായിരിക്കും തീയേറ്ററുകളിൽ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here