in ,

ഫാമിലിയും ഫണ്ണും ഫ്രണ്ട്ഷിപ്പും നിറഞ്ഞ ‘ജോ & ജോ’; റിവ്യൂ വായിക്കാം…

ഫാമിലിയും ഫണ്ണും ഫ്രണ്ട്ഷിപ്പും നിറഞ്ഞ ‘ജോ & ജോ’; റിവ്യൂ വായിക്കാം…

കോവിഡ് കാലത്ത് ഒരു ഗ്രാമത്തിൽ നടക്കുന്ന നിഷ്കളങ്കമായ ഒരു സിംപിൾ ഫൺ ചിത്രം – അതാണ് അരുൺ ഡി ജോസ് ഒരുക്കിയ “ജോ & ജോ “. സഹോദരങ്ങളായ ജോമോളും ജോമോനും അവരുടെ കുടുംബവും കൂട്ടുകാരും പിന്നെ അവരുടെ ഗ്രാമത്തിന്റെയും ഒക്കെ ചുറ്റുപാടിൽ ആണ് സിനിമയുടെ മൊത്തത്തിൽ ഉള്ള പ്ലോട്ട്. ഒട്ടും ബോറടി ഇല്ലാതെ രണ്ടെകാൽ മണിക്കൂറിൽ സരസമായ തമാശ രംഗങ്ങളും കുടുംബ നിമിഷങ്ങളും സൗഹൃദ നിമിഷങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്ന സിനിമ പ്രേക്ഷകർക്ക് ആസ്വദിച്ചു തന്നെ കാണാൻ പറ്റും.

കോവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ആ പ്ലോട്ട് പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ജോമോൾ – ജോമോൻ സഹോദരങ്ങളുടെ അടിപിടിയും വഴക്കും, ജോമോൻ, സുന്ദരൻ, എബി എന്നീ സുഹൃത്തുക്കളുടെ സരസമായ നേരംപോക്ക് തമാശകളും ഒക്കെ കോവിഡ് പശ്ചാത്തലത്തിൽ വളരെ രസകരമായി സിനിമയിൽ അവതരിപ്പിക്കുന്നു.

View this post on Instagram

A post shared by Nikhila Vimal (@nikhilavimalofficial)

മാത്യൂസ്, നസ്ലിൻ, മെൽവിൻ, നിഖില വിമൽ, ജോണി ആന്റണി തുടങ്ങിയവരുടെ അത്യുഗ്രൻ പെർഫോമൻസ് സിനിമയിൽ കാണാം. മാത്യൂസും നിഖിലയും ജോ & ജോ ആയി തിളങ്ങിയിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഒരു കിടിലൻ പെർഫോമൻസ് ആണ് മാത്യുസ് ജോമോനായി ഈ ചിത്രത്തിൽ കാഴ്ചവെക്കുന്നത്. നിഖിലയുടെ ജോമോൾ ആകട്ടെ ഒരേ സമയം ബോൾഡും ബ്യൂട്ടിഫുളും ആണ്. വളരെ എനെർജിറ്റിക്ക് ആയൊരു പെർഫോമൻസുമായി നിഖില സിനിമയിൽ തിളങ്ങുണ്ട്. പെൺ കരുത്തിന്റെ നല്ല ഉശിരൻ നാട്ടു വർത്തമാനം ജോമോൾ ആയി നിഖില പറയുന്നുണ്ട്.

മാത്യൂസ്, നസ്ലിൻ, മെൽവിൻ ഫ്രണ്ട്‌സ് ഗ്യാങ്‌ അടിപൊളി ആണ്. അവരുടെ അമളികളും നേരംപോക്കുകളുമാണ് സിനിമയുടെ പ്രധാന നർമ്മ രസം ഉളവാകുന്നത്. നസ്ലിൻ സുന്ദരൻ ആയി പൊളിച്ച് അടുക്കിയിട്ടുണ്ട്. മെൽവിനും തന്റെ പെർഫോമൻസ് കൊണ്ടും ഡയലോഗ് കൊണ്ടും ഒക്കെ നന്നായിരുന്നു. ഇവരുടെ പല തഗ്സും നല്ല ചിരിക്കുള്ള വക സിനിമയിൽ ഒരുക്കുന്നുണ്ട്. ടെൻഷൻ അടിക്കുമ്പോൾ ഉള്ള ജോമോൻ സ്പെഷ്യൽ, ഹാക്കിങ് സ്പെഷ്യൽ സുന്ദരൻ, വാവ ചാറ്റിങ് എബി, ക്യാപ്റ്റൻ മാർവെൽ ട്വിസ്റ്റ്‌ ഉൾപ്പെടെ ന്യൂ ജൻ യൂത്ത് സ്പെഷ്യൽ ഐറ്റംസ് സിനിമയിൽ ആവോളമുണ്ട്. ജോണി ആന്റണി അപ്പൻ വേഷത്തിൽ മനോഹരമായിരുന്നു. കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാം സംഭവങ്ങളും കണ്ടിട്ടു അദ്ദേഹം പ്രകടിപ്പിക്കുന്ന കൃത്യമായ സമീപനം പല കുടുംബത്തിലെയും ഗ്രഹനാഥന്മാർക്ക് ഉള്ള ട്രിബൂട്ട് ആയിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ ഒക്കെയും ‘ഒരേ പൊളി’ ആയിരുന്നു.

സംവിധാനവും രചനയും നിർവഹിച്ച അരുൺ ഡി ജോസ് ഒട്ടും മുഷിയാതെ തന്നെ സിനിമ അണിയിച്ച് ഒരുക്കിയിട്ടുണ്ട്. ലളിതമായ ഒരു പ്ലോട്ട് അത്യാവശ്യം രസകരമായൊരു സിനിമ അനുഭവമായിട്ടു തന്നെ പരിണമിച്ചിട്ടുണ്ട്. സിനിമയുടെ മൂഡിന് യോജിച്ച രീതിയിലുള്ള പാട്ടുകളും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്ത് ഒരുക്കിയിരിക്കുന്നു. അൻസർ ഷായുടെ ക്യാമറ ആകട്ടെ ഒരുപാട് മികച്ച നാടൻ കാഴ്ച്ചകൾ ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയുടെ നട്ടെല്ല് തന്നെയാണ് ചാമൻ ചാക്കോ എഡിറ്റിങ്. സിനിമയുടെ രസചരടിന്‌ യോജിച്ച തരത്തിലുള്ളത് ആയിരുന്നു എഡിറ്റിങ്ങ്.

‘ജോ & ജോ’ തികച്ചും ലളിതമായ ഒരു കുടുംബ ചിത്രം തന്നെയാണ്. ഒരു ഇടത്തരം കുടുംബത്തിലെ പല സംഭവങ്ങളും കൃത്യമായി സിനിമയിൽ പറഞ്ഞു പോയിട്ടുണ്ട്. അത് പ്രേക്ഷകർക്ക് നല്ല രീതിയിൽ കണക്റ്റ് ആകുന്നുമുണ്ട്. ഫാമിലി, ഫൺ, ഫ്രണ്ട്ഷിപ് ഈ മൂന്ന് ഘടകങ്ങളിൽ ഊന്നി കോവിഡ് കാലം കൃത്യമായി ഉപയോഗിച്ചു കഥ പറഞ്ഞ ഈ ചിത്രം ഉറപ്പായിട്ടും കേരളത്തിലെ പ്രേക്ഷകർക്ക് വളരെ റിലാക്സ് ആയി കണ്ട് ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ കാഴ്ച തന്നെയാണ് സമ്മാനിക്കുക.

Jo & Jo Movie Review | Reviewed by AR Sreejith

സിനിമാ വിരുന്ന് ഒരുക്കാൻ അഞ്ച് ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിൽ…

“ചെയ്തത് ഞങ്ങളിൽ ഒരാൾ, ഞങ്ങളാരും നിഷ്കളങ്കരും അല്ല”, ‘ട്വൽത്ത് മാൻ’ പ്രോമോ വീഡിയോ…