in

സിനിമാ വിരുന്ന് ഒരുക്കാൻ അഞ്ച് ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിൽ…

സിനിമാ വിരുന്ന് ഒരുക്കാൻ അഞ്ച് ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിൽ…

പ്രേക്ഷകർക്ക് ഇന്നത്തെ ദിവസം ഒരു സിനിമാ വിരുന്ന് തന്നെ ഒരുങ്ങുക ആണ് തീയേറ്ററുകളിൽ. അഞ്ച് ചിത്രങ്ങൾ ആണ് ഇന്നേ ദിവസം റിലീസ് ചെയ്യുന്നത്. മൂന്ന് മലയാള ചിത്രങ്ങളും രണ്ട് അന്യഭാഷാ ചിത്രങ്ങളും ആണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

പത്താം വളവ്, ജോ & ജോ, മേരി ആവാസ് സുനോ എന്നിവയാണ് ഇന്ന് റിലീസ് ആവുന്ന മലയാള ചിത്രങ്ങൾ. തമിഴിൽ നിന്ന് ശിവകാർത്തികേയൻ ചിത്രം ഡോണും ബോളിവുഡിൽ നിന്ന് രൺവീർ സിങ്ങിന്റെ ജയേഷ്ഭായ് ജോർദാറും ആണ് മറ്റ് ചിത്രങ്ങൾ. ഇത്തരത്തിൽ അഞ്ച് ചിത്രങ്ങളുടെ അസൽ സിനിമാ വിരുന്ന് തന്നെയാണ് ഇന്ന് ബിഗ് സ്ക്രീനുകളിൽ എന്ന് പറയാം.

ത്രില്ലർ ജോണറിലുള്ള ചിത്രമാണ് പത്താം വളവ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം എം പത്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഈ ഇമോഷണൽ ഫാമിലി ത്രില്ലർ ചിത്രം വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.

അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഒരുക്കിയ ജോ & ജോ യുവ പ്രേക്ഷകരെ ഏറ്റവുമധികം ആകർഷിക്കുന്ന ഒരു ചിത്രം ആണെന്ന് പറയാം. ചിത്രത്തിന്റെ പ്രോമോ വിഡിയോകൾക്ക് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം ആണ് ലഭിച്ചതും. നിഖില വിമൽ, മാത്യു തോമസ്, നെസ്ലൻ കെ ഗഫൂർ, ജോണി ആന്റണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രവീഷ് നാഥും അരുൺ ഡി ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ജയസൂര്യ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജീഷ് സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി ആവാസ് സുനോ’. മ്യൂസിക്കൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിന് സംഭാഷണവും കഥയും ഒരുക്കിയതും പ്രജീഷ് ആണ്. റേഡിയോ ജോക്കിയായി ജയസൂര്യയും സ്പീച്ഛ് തെറാപ്പിസ്റ്റ് ആയി മഞ്ജു വാര്യരും എത്തുന്നു. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ഡോക്ടറിന് ശേഷം എത്തുന്ന ശിവകാർത്തികേയൻ ചിത്രമാണ് ഡോൺ. നവാഗതനായ സിബി ചക്രവർത്തി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. പ്രിയങ്ക മോഹൻ ആണ് ഈ ചിത്രത്തിലെ നായിക. ഇന്ന് റിലീസിന് എത്തിയ ബോളിവുഡ് ചിത്രം ജയേഷ്ഭായ് ജോർദാർ രൺവീർ സിങ്ങിനെ നായകനാക്കി ദിവ്യങ് താക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ശാലിനി പാണ്ഡെ നായികയാകുന്ന ചിത്രമൊരു കോമഡി ഡ്രാമയാണ്.

പ്രതീക്ഷ വർദ്ധിപ്പിച്ചു ‘പുഴു’വിന്റെ മൂന്ന് പ്രോമോ വിഡിയോകൾ കൂടി എത്തി…

ഫാമിലിയും ഫണ്ണും ഫ്രണ്ട്ഷിപ്പും നിറഞ്ഞ ‘ജോ & ജോ’; റിവ്യൂ വായിക്കാം…