in

“ചെയ്തത് ഞങ്ങളിൽ ഒരാൾ, ഞങ്ങളാരും നിഷ്കളങ്കരും അല്ല”, ‘ട്വൽത്ത് മാൻ’ പ്രോമോ വീഡിയോ…

“ചെയ്തത് ഞങ്ങളിൽ ഒരാൾ, ഞങ്ങളാരും നിഷ്കളങ്കരും അല്ല”, ‘ട്വൽത്ത് മാൻ’ പ്രോമോ വീഡിയോ…

മോഹൻലാൽ നയാകനാകുന്ന ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് നടി ശിവദ ആണ്. പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന തരത്തിലുള്ളൊരു പ്രോമോ വിഡിയോയാണ് റിലീസ് ആയിരിക്കുന്നത്.

30 സെക്കൻഡ് ദൈർഘ്യമുള്ള പ്രോമോ വീഡിയോയിൽ ശിവദയുടെ കഥാപാത്രം പാനിയത്തിൽ എന്തോ ഒന്ന് ചേർക്കുന്നതായി ആണ് കാണിക്കുന്നത്. മറ്റാരേലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുന്നതും പ്രോമോ വീഡിയോയിൽ കാണാം.

ഡോക്ടര്‍ നയന എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ശിവദ അവതരിപ്പിക്കുന്നത്. മോഹൻലാലിനെയും ശിവദയും കൂടാതെ സൈജു കുറുപ്പ്, പ്രിയങ്ക നായർ, ഉണ്ണി മുകുന്ദൻ, ശിവദ, രാഹുൽ മാധവ്, അനുശ്രീ, ചന്തുനാഥ്‌ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒടിടി റിലീസ് ആയി ചിത്രം മെയ് 20ന് ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

ഫാമിലിയും ഫണ്ണും ഫ്രണ്ട്ഷിപ്പും നിറഞ്ഞ ‘ജോ & ജോ’; റിവ്യൂ വായിക്കാം…

ത്രസിപ്പിക്കുന്ന ആവേശകാഴ്ചകള്‍ സമ്മാനിച്ച്‌ ‘വിക്രം’ ട്രെയിലര്‍ എത്തി…