തോറ്റ മത്സരം തിരികെ പിടിച്ച മുംബൈ മാജിക്; കൊൽക്കത്തക്ക് പരാജയം…!
ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിന് എതിരെ മുംബൈ ഇന്ത്യൻസിന് ത്രില്ലിങ് വിജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 10 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് ആണ് നേടിയത്. അനായാസ വിജയം ലക്ഷ്യം വെച്ച് ബാറ്റ് ചെയ്ത കൊൽക്കത്തക്ക് 10 റൺസ് തോൽവിയിൽ കളി അവസാനിപ്പിച്ചു മടങ്ങി. രാഹുൽ ചഹറിന്റെ 4 വിക്കറ്റ് നേട്ടവും ട്രെന്റ് ബോൾട്ടിന്റെ അവസാന ഓവറിലെ 2 വിക്കറ്റ് നേട്ടവും ആണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്.
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഡികോക്കിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. മൂന്നാമനായി എത്തിയ സൂര്യകുമാർ യാദവും രോഹിത് ശർമയും ചേർന്ന് മുംബൈയെ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരുടെയും വിക്കറ്റ് നഷ്ടമായതിന് ശേഷം മുംബൈ പിന്നീട് കളിയിലേക്ക് മടങ്ങി വന്നില്ല. മുഴുവൻ വിക്കറ്റും നഷ്ടമായ മുംബൈ ബാറ്റിങ് നിരയിൽ ഹർദികും ക്രൂണൽ പാണ്ഡ്യയും മാത്രം ആണ് പിന്നീട് രണ്ടക്കം കണ്ട ബാറ്റ്സ്ന്മാർ. ആന്ദ്രെ റസ്സലിന്റെ 5 വിക്കറ്റ് നേട്ടം ആണ് രണ്ടാം പകുതിയിൽ ബാറ്റിംഗ് വെടിക്കെട്ട് നടത്താറുള്ള മുംബൈയെ തകർത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നിതീഷ് റാണയും ശുഭ്‍മാൻ ഗില്ലും ചേർന്ന് ഒരുക്കി. രാഹുൽ ചഹർ ഗില്ലിന്റെ വിക്കറ്റ് നേടി ഈ കൂട്ട്കെട്ട് തകർക്കുമ്പോൾ കൊൽക്കത്ത 72 റൺസ് എന്ന നിലയിൽ ആയിരുന്നു. പിന്നീട് രാഹുൽ ചഹർ തന്നെ മുംബൈക്ക് പ്രതീക്ഷ നൽക്കി കൊണ്ട് മൂന്ന് വിക്കറ്റ് കൂടി സ്വന്തമാക്കി. രണ്ടമത്തെ മത്സരത്തിലും ഫിഫ്റ്റി നേടിയ നിതീഷ് റാണ, കഴിഞ്ഞ മത്സരത്തിലെ ആക്രമണ കളിയിലൂടെ ശ്രദ്ധേയനായ രാഹുൽ ത്രിപതി, ക്യാപ്റ്റൻ ഓയിൻ മോർഗൻ എന്നിവരുടെ വിക്കറ്റ് ആണ് രാഹുൽ നേടിയത്. ഷക്കീബ് അൽ ഹസന്റെ വിക്കറ്റ് ക്രൂണൽ പാണ്ഡ്യ നേടി വീണ്ടും മുംബൈക്ക് പ്രതീക്ഷയേകി.
അവസാന ഓവറുകളിൽ മുംബൈ ബോളർസ് ബൗണ്ടറി വഴങ്ങാതെ മികച്ച രീതിയിൽ പന്ത് എറിഞ്ഞു മുംബൈയെ വിജയ സാധ്യതയിലേക്ക് കൂടുതൽ അടിപ്പിച്ചു. ക്രൂണൽ പാണ്ഡ്യ, ജസ്പ്രീത് ബു ബോളിങ്ങുകൾ നിർണായകം ആയപ്പോൾ അവസാന ഓവറിൽ ബോൾട്ട് വിജയം മുംബൈയുടെത് തന്നെ എന്നത് ഉറപ്പാക്കി.