മോഹൻലാലിന്‍റെ ആറാട്ടിന് കൊടിയേറ്റം; മരണമാസ് ടീസർ പുറത്ത്..!
വില്ലൻ എന്ന സിനിമക്ക് ശേഷം ബി ഉണ്ണികൃഷ്ണനും സൂപ്പർസ്റ്റാർ മോഹൻലാലും ഒന്നിക്കുന്ന ആറാട്ട് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. വളരെ നാളുകൾക്ക് ശേഷം ഒരു ഫെസ്റ്റിവൽ മൂഡ് ആഘോഷ ചിത്രവുമായി മോഹൻലാൽ എത്തുന്നു എന്ന് ഒരിക്കൽ കൂടി പ്രേക്ഷകരെ അറിയിക്കുന്ന ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്.
മോഹൻലാൽ എന്ന സൂപ്പർതാരത്തെ പൂർണമായും ഉപയോഗിക്കുന്ന, തീയേറ്ററുകളിൽ ആരവങ്ങൾ തീർക്കുന്ന ഒരു ചിത്രമാകും ആറാട്ട് എന്ന സൂചന ആണ് ടീസർ നൽകുന്നത്. ഉദയ് കൃഷ്ണ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിഷു ദിനമായ ഇന്ന് പുറത്തിറങ്ങിയ ടീസർ കാണാം…
മോഹന്‍ലാലിന്‍റെ കിടിലന്‍ ആക്ഷന്‍ സീനുകള്‍ ടീസറില്‍ മിന്നി മായുന്നുണ്ട്. തലയുടെ വിളയാട്ടം തന്നെ ആണ് തിയേറ്ററുകളില്‍ കാണാന്‍ പോകുന്നത് എന്ന് ഉറപ്പ്.