ത്രില്ലിംഗ് ട്രാക്കിലേക്ക് നാദിർഷ; ആകാംക്ഷ തീർത്ത് ജയസൂര്യയുടെ ‘ഈശോ’ ട്രെയിലർ…

0

ത്രില്ലിംഗ് ട്രാക്കിലേക്ക് നാദിർഷ; ആകാംക്ഷ തീർത്ത് ജയസൂര്യയുടെ ‘ഈശോ’ ട്രെയിലർ…

കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച സംവിധായകൻ നാദിർഷയുടെ പുതിയ ചിത്രം ഒരു ത്രില്ലർ ആണ്. ഈശോ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നായകനാകുന്നത്. ദിവസങ്ങൾക്ക് മുൻപ് ആണ് ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. സോണി ലിവിലൂടെ ഒക്ടോബർ അഞ്ചിന് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ സോണി ലിവ് പുറത്തിറക്കിയിരിക്കുക ആണ്.

2 മിനിറ്റ് 31 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരിൽ പല സംശയങ്ങളും ചോദ്യങ്ങളും നിറച്ച് ത്രില്ല് അടിപ്പിക്കുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു സെക്യൂരിറ്റി ജീവനക്കാരൻ രാത്രിയിൽ ഒരു അപരിചിതനെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന ത്രില്ലിംഗ് സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ട്രെയിലര്‍: