in ,

പൊന്നിയിൻ സെൽവനിലെ ഗാന രംഗത്തിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി; വീഡിയോ ഗാനം പുറത്ത്…

പൊന്നിയിൻ സെൽവനിലെ ഗാന രംഗത്തിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി; വീഡിയോ ഗാനം പുറത്ത്…

മണി രത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ട് ഭാഗമായി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റബർ 30 ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. വിക്രം, കാർത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, എന്നിവർ പ്രധാന താരങ്ങൾ ആകുന്ന ചിത്രം താര സമ്പന്നമാണ്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി അടക്കമുള്ള താരങ്ങളും ചിത്രത്തിൽ ഉണ്ട്. റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കൂടി നിർമ്മാതാക്കൾ പുതിയതായി പുറത്തുവിട്ടിരിക്കുക ആണ്.

അലൈകടൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ചിത്രത്തിലെ അഞ്ചാമത്തെ സിംഗിൾ ആയി പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിലെ പ്രധാന താരം ഐശ്വര്യ ലക്ഷ്മി ആണ്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഗാനം അന്തര നന്ദി ആണ് ആലപിച്ചിരിക്കുന്നത്. വീഡിയോ കാണാം:

തൊണ്ണൂറുകളിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടു പോകാൻ ‘പല്ലൊട്ടി 90s കിഡ്സ്’; ടീസർ

ത്രില്ലിംഗ് ട്രാക്കിലേക്ക് നാദിർഷ; ആകാംക്ഷ തീർത്ത് ജയസൂര്യയുടെ ‘ഈശോ’ ട്രെയിലർ…