in

ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറ’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറ’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ ദിനമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റ്‌സ് പ്രതീക്ഷിക്കുക ആണ് ആരാധകർ. പിറന്നാൾ ദിന ആഘോഷത്തിന്റെ ഭാഗമായി താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ആദ്യം പുറത്തുവന്നിരിക്കുന്നത്. നവാഗതനായ വിഷ്ണു സായ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്.

പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് ‘മാളികപ്പുറം’. അയ്യപ്പനെ സൂപ്പർഹീറോ ആയി കരുതുന്ന ഒരു 8 വയസുകാരിയായ കല്യാണിയെ കുറിച്ചാണ് ഈ സിനിമ. ദേവനന്ദ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ണി മുകുന്ദനേയും ദേവനന്ദയേയും മറ്റൊരു കുട്ടിയേയും കാണാം. ഫസ്റ്റ് ലുക്ക് പോസ്റ്റർ:

ഫാന്റസി ഘടകങ്ങളുള്ള ഒരു ഫാമിലി ഡ്രാമ ആയി ആണ് മാളികപ്പുറം ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദൻ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രമായി ആണ് എത്തുന്നത്. ഉണ്ണിയേയും ദേവനന്ദയേയും കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, സമ്പത്ത് റാം, ശ്രീപത്, ആൽഫി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

‘സംഭവം ഇറുക്ക്’; മാസും ക്ലാസുമായി തലയുടെ ‘തുനിവ്’ രണ്ടാം പോസ്റ്ററും എത്തി…

അഡ്വാൻസ് ബുക്കിംഗിൽ ബോളിവുഡ് വമ്പന്മാരെ പിന്നിലാക്കി ദുൽഖറിന്‍റെ ‘ചുപ്’…