in

ബിടെക് ടീമിന്‍റെ ആക്ഷൻ പാക്കഡ് ത്രില്ലർ ‘കാസർഗോൾഡ്’ തുടങ്ങി…

ബിടെക് ടീമിന്‍റെ ആക്ഷൻ പാക്കഡ് ത്രില്ലർ ‘കാസർഗോൾഡ്’ തുടങ്ങി…

ആസിഫ് അലിയെ നായകനാക്കി 2018ൽ മൃദുൽ നായർ സംവിധാനം ചെയ്ത ‘ബിടെക്ക്’ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. ഈ വിജയ കൂട്ട്കെട്ട് വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുക ആണ്. ‘കാസർഗോൾഡ്‌’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പയ്യന്നൂരിൽ ആരംഭിച്ചിരിക്കുക ആണ്. മധുസൂദനൻ എംഎൽഎ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു.

ഒരു ആക്ഷൻ പാക്കഡ് ത്രില്ലർ ആയ കാസർഗോൾഡ്‌ സുഹൃത്തുക്കളെ കുറിച്ചും അത്യാഗ്രഹം അവരുടെ സൗഹൃദത്തിന്റെ ചലനാത്മകത എങ്ങനെ മാറ്റുന്നു എന്നതുമാണ് സംസാരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ സ്വർണ്ണ കള്ളക്കടത്ത് ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. ആസിഫ് അലിയ്ക്ക് ഒപ്പം സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ എന്നിവർ ആണ് പ്രധാന താരങ്ങൾ.

മുഖരി എന്റർടൈന്മെന്റ്സിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന ‘കാസർഗോഡ്’ സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ മനോജ് കണ്ണോത്ത് ആണ്. 

“പരുക്കൻ കഥാപാത്രത്തിന് കിട്ടിയ പരിക്ക്”; ചാക്കോച്ചൻ – ടിനു പാപ്പച്ചൻ പടം ലോഡിങ്…

ദുൽഖറിന്റെ ‘കിംഗ്‌ ഓഫ് കൊത്ത’ ആരംഭിച്ചു; റിലീസ് രണ്ട് ഭാഗങ്ങളായി?