in

“പരുക്കൻ കഥാപാത്രത്തിന് കിട്ടിയ പരിക്ക്”; ചാക്കോച്ചൻ – ടിനു പാപ്പച്ചൻ പടം ലോഡിങ്…

“പരുക്കൻ കഥാപാത്രത്തിന് കിട്ടിയ പരിക്ക്”; ചാക്കോച്ചൻ – ടിനു പാപ്പച്ചൻ പടം ലോഡിങ്…

ബിഗ് സ്ക്രീനുകളിൽ ആവേശ കാഴ്ചകൾ നിറച്ച ‘അജഗജാന്തരം’ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒരു ‘വിശേഷം’ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുക ആണ് കുഞ്ചാക്കോ ബോബൻ.

“ഒരു പരുക്കൻ ക്യാരക്ടർ ഡിമാൻഡ് ചെയ്ത പരിക്ക്” എന്ന ക്യാപ്ഷൻ നൽകി ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിൽ കൈയ്ക്ക് പരിക്ക് പറ്റിയത് നർമ്മത്തോടെ പ്രേക്ഷകരെ അറിയിച്ചിരിക്കുക ആണ് അദ്ദേഹം. മുൻ ടിനു പാപ്പച്ചൻ ചിത്രങ്ങൾ പോലെ ഇതിലും ആക്ഷനുകൾ ഉണ്ടാവും എന്നാണ് ചാക്കോച്ചന്റെ പരിക്ക് സൂചിപ്പിക്കുന്നത്. 2018ൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് ടിനു പാപ്പച്ചൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. രണ്ടാം ചിത്രം അജഗജാന്തരം പോലെ ഈ ചിത്രവും ആക്ഷനുകൾ നിറഞ്ഞത് ആയിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളിലെയും നായകൻ ആന്റണി വർഗീസ് മൂന്നാം ചിത്രത്തിലും ടിനുവിന് ഒപ്പമുണ്ട്. ആരാധകർ വലിയ പ്രതീക്ഷ കൽപ്പിക്കുന്ന ചിത്രമാണ് ഇത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ദുൽഖറിന്റെ ക്രൈം ത്രില്ലർ സീരീസ്; ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’ ടീസർ…

ബിടെക് ടീമിന്‍റെ ആക്ഷൻ പാക്കഡ് ത്രില്ലർ ‘കാസർഗോൾഡ്’ തുടങ്ങി…