in

പ്രേക്ഷകർ മോഹൻലാലിന് ഒപ്പം; ടിവിആർ റേറ്റിംഗിൽ മാസ് ചിത്രങ്ങളെ പിന്നിലാക്കി ‘ബ്രോ ഡാഡി’…

ഓണം ചിത്രങ്ങളുടെ ടിവിആർ റേറ്റിംഗ് പുറത്ത്; ഒന്നാമന്‍ ‘ബ്രോ ഡാഡി’…

തിയേറ്റർ, ഒടിടി, ടെലിവിഷൻ തുടങ്ങി ഏത് പ്ലാറ്റ്ഫോമുകളിലും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് മോഹൻലാൽ. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന് മുകളിൽ ജനപ്രിയത മലയാളികൾക്ക് ഇടയിൽ ഏതൊരു താരത്തിനും സ്വപ്നം മാത്രം. ഈ ഓണത്തിനും അതിന് മാറ്റമില്ല എന്ന റിപ്പോർട്ട് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓണത്തിന് വിവിധ ടെലിവിഷറുകളിൽ സംപ്രേഷണം ചെയ്ത ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് മോഹൻലാൽ ചിത്രമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘ബ്രോ ഡാഡി’യുടെ ടെലിവിഷൻ പ്രീമിയർ ആണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

തീയേറ്ററുകളിൽ ഹിറ്റ് ആയ മറ്റ് ചിത്രങ്ങളെ ഉൾപ്പെടെ പിന്നിലാക്കി ആണ് ബ്രോ ഡാഡിയുടെ ഈ നേട്ടം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഒടിടിയിലും തരംഗമായ ചിത്രമായിരുന്നു. ബ്രോ ഡാഡി നേടിയ ടിവിആർ റേറ്റിംഗ് 8.84 ആണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഭീഷ്മ പർവ്വം 6.58 റേറ്റിംഗ് നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. കടുവ എന്ന പൃഥ്വിരാജ് ചിത്രമാണ് മൂന്നാം സ്ഥാനത്ത്. ഏഷ്യാനെറ്റിൽ ബ്രോ ഡാഡി സംപ്രേഷണം ചെയ്ത അതേ സമയം ആയിരുന്നു സൂര്യ ടിവിയിൽ കടുവയുടെ സംപ്രേക്ഷണം. കൂടാതെ ഈ ചിത്രങ്ങളുടെ സമയത്ത് ഇന്ത്യയുടെ ഏഷ്യ കപ്പ് മത്സരവും ഫ്ലവേഴ്‌സിൽ ടോപ്പ് സിംഗർ ഫിനാലെയും ഉണ്ടായിരുന്നു. കടുത്ത മത്സരങ്ങൾ നേരിട്ടിട്ടും കടുവ 6.40 ടിവിആർ റേറ്റിംഗ് നേടി.

സീ കേരളത്തിന്റെ കെജിഎഫ് ചാപ്റ്റർ 2 ആണ് മികച്ച റേറ്റിംഗ് നേടിയ മറ്റൊരു ചിത്രം. 5.15 ആണ് റേറ്റിംഗ്. പുനസംപ്രേഷണം ചെയ്തപ്പോളും പ്രണവ് മോഹൻലാലിന്റെ ഹൃദയം എന്ന ചിത്രം മികച്ച റേറ്റിംഗ് സ്വന്തമാക്കി. 4.32 റേറ്റിംഗ് ആണ് ചിത്രം നേടിയത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ 4.78 റേറ്റിംഗ് ആണ് നേടിയത്.

ജയസൂര്യയുടെ ‘ഈശോ’ തീയേറ്ററുകളിലേക്ക് ഇല്ല; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

ഇരട്ട വേഷത്തിൽ ധനുഷിന്‍റെ ദേജാ വൂ ത്രില്ലർ; ‘നാനെ വരുവേൻ’ ടീസർ പുറത്ത്…