in , ,

ഇരട്ട വേഷത്തിൽ ധനുഷിന്‍റെ ദേജാ വൂ ത്രില്ലർ; ‘നാനെ വരുവേൻ’ ടീസർ പുറത്ത്…

ഇരട്ട വേഷത്തിൽ ധനുഷിന്റെ ദേജാ വൂ ത്രില്ലർ; ‘നാനെ വരുവേൻ’ ടീസർ പുറത്ത്…

ധനുഷും സഹോദരൻ സെൽവരാഘവനും പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘നാനെ വരുവേൻ’. ധനുഷ് തന്നെ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ദേജാ വൂ എഫക്റ്റ് അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഒരു സൈക്കളോജിക്കൽ ത്രില്ലർ ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് ധനുഷ് എത്തുന്നത്. ധനുഷ് കൈകാര്യം ചെയ്യുന്ന രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് ഒരു വില്ലൻ വേഷം ആണ്. വർഷങ്ങൾക്ക് ശേഷം ധനുഷും സെൽവരാഘവനും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

1 മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ആയിരിക്കുന്നത്. ധനുഷിന്റെ രണ്ട് കഥാപാത്രങ്ങളും ഈ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ധനുഷിന്റെ വില്ലൻ വേഷമാണ് ടീസറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു വില്ലൻ വേഷത്തിൽ ചിത്രത്തിൽ താരത്തെ കാണാൻ കഴിയുന്നുണ്ട്. ടീസർ:

പ്രേക്ഷകർ മോഹൻലാലിന് ഒപ്പം; ടിവിആർ റേറ്റിംഗിൽ മാസ് ചിത്രങ്ങളെ പിന്നിലാക്കി ‘ബ്രോ ഡാഡി’…

‘കാപ്പ’ ഷൂട്ടിംഗ് പൂർത്തിയായി; പൃഥ്വിയും താരങ്ങളും അണിനിരന്ന പുതിയ പോസ്റ്റർ പുറത്ത്…