in

കളക്ഷനിൽ പുലിമുരുകനെ മറികടന്ന് ‘2018’; ആശംസകൾ നേർന്ന് മോഹൻലാൽ ഫാൻസ്…

കളക്ഷനിൽ പുലിമുരുകനെ മറികടന്ന് ‘2018’; ആശംസകൾ നേർന്ന് മോഹൻലാൽ ഫാൻസ്…

മലയാളത്തിന്റെ മൂന്നാമത്തെ 100 കോടി ക്ലബ്ബ് ചിത്രമായി മാറിയ 2018 എന്ന ചിത്രം അതി ഗംഭീര കളക്ഷനുമായി മുന്നേറുകയാണ്. ഇപ്പോൾ ചിത്രം ആഗോളതലത്തിൽ മലയാളത്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ റെക്കോർഡ് ആണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മറികടന്നിരിക്കുന്നത്. 2018 ടീമിന് ആശംസകൾ നേർന്ന് മോഹൻലാൽ ആരാധകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയായ മോഹൻലാൽ ഫാൻസ് ക്ലബും മുന്നോട്ട് വന്നിട്ടുണ്ട്. ഒരു സ്‌പെഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് 2018 ടീമിന് മോഹൻലാൽ ഫാൻസ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രമിപ്പോൾ പുലിമുരുകന്റെ ആഗോളതല കളക്ഷൻ (145 കോടി) മറികടന്നിരിക്കുന്നത്. പുലിമുരുകന്റെ കേരള ഗ്രോസ് കളക്ഷൻ കൂടി ‘2018’ മറികടന്നാൽ ചിത്രം മലയാളത്തിന്റെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായി മാറും. കൂടാതെ, 150 കോടി ആഗോളതല കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന നേട്ടത്തിനും അരികിൽ ആണ് 2018 ഇപ്പോൾ(146 കോടി). ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018ൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ, തൻവി റാം, അപർണ്ണ ബാലമുരളി തുടങ്ങിയ വലിയ താരനിര ആയിരുന്നു അണിനിരന്നത്.

“ശക്തി കാട്ടി വാലിബൻ”; ആവേശമായി ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്ത്…

‘2018’ ഇനി ഒടിടിയിൽ; റിലീസ് പ്രഖ്യാപിച്ച് ട്രെയിലർ എത്തി…