in

“ശക്തി കാട്ടി വാലിബൻ”; ആവേശമായി ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്ത്…

“ശക്തി കാട്ടി വാലിബൻ”; ആവേശമായി ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്ത്…

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കി കൊണ്ട് ‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ വീഡിയോ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ സ്റ്റിൽ ഉൾപ്പെടുന്ന ഒരു സീൻ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകർക്കിടയിൽ ആവേശം തീർക്കും എന്നത് തീർച്ച.

പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർതാരം മോഹൻലാലും ഒന്നിക്കുന്നു എന്നത് ആണ് ചിത്രത്തിന്റെ ഹൈപ്പിനുള്ള പ്രധാന കാരണം. ഷിബു ബേബി ജോൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആഘോഷമായി ആണ് ആരാധകർ സ്വീകരിക്കുന്നത്. വീഡിയോ:

ആക്ടിങ് പവർഹൗസിന് പിറന്നാൾ ആശംസകൾ നേർന്ന് അപ്‌ഡേറ്റുകൾ എത്തി…

കളക്ഷനിൽ പുലിമുരുകനെ മറികടന്ന് ‘2018’; ആശംസകൾ നേർന്ന് മോഹൻലാൽ ഫാൻസ്…