in , ,

‘2018’ ഇനി ഒടിടിയിൽ; റിലീസ് പ്രഖ്യാപിച്ച് ട്രെയിലർ എത്തി…

‘2018’ ഇനി ഒടിടിയിൽ; റിലീസ് പ്രഖ്യാപിച്ച് ട്രെയിലർ എത്തി…

ആഗോളതല ബോക്‌സ്ഓഫീസ് കളക്ഷനിൽ മോഹൻലാൽ ചിത്രം പുലിമുരുകന്റെ റെക്കോർഡ് മറികടന്ന 2018ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം സോണി ലിവിൽ ആണ് ഡിജിറ്റൽ റിലീസ് ആയി എത്തുന്നത്. ജൂൺ 7ന് സ്‌ട്രീമിംഗ്‌ ആരംഭിക്കും എന്ന വിവരമാണ് പുതിയ ട്രെയിലർ റിലീസ് ചെയ്ത് സോണി ലിവ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് കേരള ജനത അനുഭവിച്ച പ്രളയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 2018ൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ, ലാൽ, അപർണ ബാലമുരളി, ഇന്ദ്രൻസ്, സുധീഷ് തുടങ്ങിയ താരങ്ങൾ ആയിരുന്നു അഭിനേതാക്കൾ ആയി എത്തിയത്. സോണി ലിവ് പുറത്തിറക്കിയ ട്രെയിലർ:

കളക്ഷനിൽ പുലിമുരുകനെ മറികടന്ന് ‘2018’; ആശംസകൾ നേർന്ന് മോഹൻലാൽ ഫാൻസ്…

സ്റ്റൈലിഷ് ലുക്കിൽ അവതരിച്ച് മമ്മൂട്ടി;’ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി…