in

ഉറപ്പിക്കാം, ഈ ഓണം ‘ബറോസി’ന് ഒപ്പം; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്ത്…

ഉറപ്പിക്കാം, ഈ ഓണം ‘ബറോസി’ന് ഒപ്പം; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്ത്…

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണം റിലീസ് ആയി ചിത്രം സെപ്റ്റംബർ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. മോഹനലാലിനെയും ഒരു കുട്ടിയെയും ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 

ചിത്രത്തിൽ മോഹൻലാൽ രണ്ട് വ്യത്യസ്ത ലുക്കിൽ ആണ് എത്തുക എന്ന് മുൻപ് റിലീസ് ചെയ്ത മേക്കിങ് വിഡിയോയിൽ നിന്ന് വ്യക്തമായിരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ലുക്കിൽ ആണ് ഈ പോസ്റ്ററിൽ മോഹൻലാൽ പ്രതീക്ഷപ്പെട്ടിരിക്കുന്നത്. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചു നിർമ്മിക്കുന്ന ബറോസ് പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 

വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. മോഹൻലാൽ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 400 വര്‍ഷത്തിനിപ്പുറം വാസ്കോ ഡി ഗാമയുടെ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യൻ സിനിമയിലെ അഭിനേതാക്കളെ കൂടാതെ അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ ബറോസിന്റെ ഭാഗമാകുന്നുണ്ട്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. 

English Summary: Barroz Release Date Announced

ഇനി ലവ് ലെറ്റർ അല്ല, ഹേറ്റ് ലെറ്റർ; മോളിവുഡ് ടൈംസിലൂടെ ഒന്നിക്കാൻ നസ്ലിൻ-അഭിനവ് സുന്ദർ നായക് ടീം

മഞ്ഞുമ്മൽ ബോയ്സ് ഫൈനൽ കളക്ഷൻ പുറത്ത്; ഇൻഡസ്ട്രി ഹിറ്റ് അല്ല, എന്നാൽ നൂറ്റാണ്ടിൻ്റെ വിജയ ചിത്രം….