in

മഞ്ഞുമ്മൽ ബോയ്സ് ഫൈനൽ കളക്ഷൻ പുറത്ത്; ഇൻഡസ്ട്രി ഹിറ്റ് അല്ല, എന്നാൽ നൂറ്റാണ്ടിൻ്റെ വിജയ ചിത്രം….

മഞ്ഞുമ്മൽ ബോയ്സ് ഫൈനൽ കളക്ഷൻ പുറത്ത്; ഇൻഡസ്ട്രി ഹിറ്റ് അല്ല, എന്നാൽ നൂറ്റാണ്ടിൻ്റെ വിജയ ചിത്രം….

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മൽ ബോയ്സിന്റെ ഫൈനൽ കളക്ഷൻ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചതിനൊപ്പമാണ് ഫൈനൽ ആഗോള തീയേറ്റർ കളക്ഷൻ റിപ്പോർട്ടും പുറത്തു വന്നത്. ആഗോള തലത്തിൽ 241 കോടിക്ക് മുകളിലാണ് ഈ സർവൈവൽ ത്രില്ലർ ചിത്രം നേടിയെടുത്തത്. കേരളത്തിൽ നിന്നും 72 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം തമിഴ്നാട് നിന്നും ഗ്രോസ് ചെയ്തത് 63 കോടിയാണ്.

167 കോടിയോളം രൂപ ഇന്ത്യയിൽ നിന്നും ഗ്രോസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് നേടിയ വിദേശ ഗ്രോസ് എഴുപത്തിമൂന്നര കോടിയോളമാണ്. എന്നാൽ മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയിട്ടും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് എന്ന പദവി നേടാൻ മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞില്ല. കേരളത്തിൽ നിന്ന് ഏറ്റവും കൂടൂതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രത്തിനാണ് ഇൻഡസ്ട്രി ഹിറ്റ് എന്ന ടൈറ്റിൽ ലഭിക്കുക. കേരളത്തിൽ നിന്ന് മാത്രം 89 കോടി ഗ്രോസ് നേടിയ 2018 എന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ആ നേട്ടം ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്.

ഇതിനൊപ്പം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ തീയേറ്റർ പ്രേക്ഷകർ എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് നേടിയിട്ടുണ്ട്. ഒരു കോടി പതിനഞ്ച് ലക്ഷത്തോളം പ്രേക്ഷകരെ ആണ് ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രത്തിന് ലഭിച്ച ഒരു കോടി എട്ട് ലക്ഷത്തോളം തിയേറ്റർ പ്രേക്ഷകർ എന്ന റെക്കോർഡ് ആണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. മലയാളത്തെ സംബന്ധിച്ച് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വിജയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിയിക്കുകയാണ്.

ബേസിൽ ജോസഫ് നായകനായ ജാനേമൻ എന്ന സൂപ്പർ ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ വേഷമിട്ട ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

English Summary: Manjummel Boys Final Collection Report

ഉറപ്പിക്കാം, ഈ ഓണം ‘ബറോസി’ന് ഒപ്പം; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്ത്…

രണ്ടും കൽപ്പിച്ച് ജോസ്, ഇന്ത്യ ഒട്ടാകെ ട്രെൻഡിങ്; ‘ടർബോ’ ഹൈപ്പ് ഉയരുന്നു…