“അഭിനയം പഠിക്കാൻ മോഹൻലാൽ ചിത്രങ്ങൾ കാണുമായിരുന്നു”, സുദേവ് നായർ പറയുന്നു…

മലയാളത്തിലെ യുവ നിരയിലെ മികച്ച നടന്മാരിൽ ഒരാൾ ആണ് സുദേവ് നായർ. അരങ്ങേറ്റ മലയാള ചിത്രമായ മൈ ലൈഫ് പാർട്ണറിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊണ്ട് ആണ് സുദേവ് ഇവിടെ കരിയർ ആരംഭിച്ചത്. കേരളത്തിന് വെളിയിൽ വളർന്ന താരം മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുക ആണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന ചിത്രത്തിൽ ആണ് മോഹൻലാലിന് ഒപ്പം സുദേവ് നായർ അഭിനയിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചത്.
കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹം ആണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്നും അഭിനയം പഠിക്കാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുമായിരുന്നു എന്നും സുദേവ് പറയുന്നു.
നിരവധി ചിത്രങ്ങളിൽ സുദേവ് നായർ ഭാഗമാണ്. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളായ സിബിഐ 5, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളിൽ സുദേവ് ഭാഗമാണ്. നിവിൻ പോളി-രാജീവ് രവി ചിത്രം തുറമുഖം, വിനയൻ ഒരുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട്, ആസിഫ് അലി-സിബി മലയിൽ ചിത്രം കൊത്ത് തുടങ്ങിയവയാണ് മറ്റ് മലയാള ചിത്രങ്ങൾ. ബോളിവുഡ് ചിത്രം ബ്രഹ്മസ്ത്രയിലും സുദേവ് അഭിനയിക്കുന്നുണ്ട്.