in , ,

മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിലെ ആദ്യ ഗാനം ‘പറുദീസ’ എത്തി…

മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിലെ ആദ്യ ഗാനം ‘പറുദീസ’ എത്തി…

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. പറുദീസ എന്ന ഈ ഗാനം ആലപിച്ചത് സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ശ്രീനാഥ്‌ ഭാസി ആണ്.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്നിരിക്കുന്നു. നൊസ്റ്റാൾജിക്ക് ഫീൽ ഗാനം നൽകുന്നു എന്നും എൺപതുകളുടെ വൈബ് ഉണ്ടെന്നും ഒക്കെയാണ് ഗാനത്തെ കുറിച്ച് പ്രേക്ഷകർ അഭിപ്രായം പങ്കുവെക്കുന്നത്. ലിറിക്കൽ വീഡിയോ കാണാം:

ബിഗ് ബി എന്ന ചിത്രത്തിന് ശേഷം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അമൽ നീരദ് മമ്മൂട്ടി ടീം ഒന്നിക്കുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിലൂടെ ഒന്നിക്കേണ്ടിയിരുന്ന കൂട്ട്കെട്ട് കോവിഡ് പ്രതിസന്ധി കാരണം മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സൗബിൻ ഷാഹിർ, സുദേവ് നായർ, നെടുമുടി വേണു, ജിനു ജോസഫ്, കെപിഎസി ലളിത, ലെന, ഫർഹാൻ ഫാസിൽ തുടങ്ങിയവർ താര നിരയിൽ ഉണ്ട്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ഫെബ്രുവരിയിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം അമൽ നീരദ് തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ, ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയേറ്ററുകളിൽ എത്തും…

“അഭിനയം പഠിക്കാൻ മോഹൻലാൽ ചിത്രങ്ങൾ കാണുമായിരുന്നു”, സുദേവ് നായർ പറയുന്നു…