in

മമ്മൂട്ടിയ്ക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം നിർത്തി…

മമ്മൂട്ടിയ്ക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം നിർത്തി…

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടിയുടെ സിബിഐ സീരിയസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണം രണ്ട് ആഴ്ചത്തേക്ക് നിർത്തി വെച്ചു. നായകൻ മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് ചിത്രീകരണം നിർത്തിയത്.

കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനാൽ നടത്തിയ പരിശോധനയിൽ ആണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടി പൂർണ ആരോഗ്യവാൻ ആണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. 60 ദിവസങ്ങളോളം ആയി സിബിഐ ചിത്രത്തിന്റെ ചിത്രീകരണം തുടരുകയായിരുന്നു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.

സിബിഐ സീരിയസിലെ മുൻ ചിത്രങ്ങളിലെ പോലെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

“അഭിനയം പഠിക്കാൻ മോഹൻലാൽ ചിത്രങ്ങൾ കാണുമായിരുന്നു”, സുദേവ് നായർ പറയുന്നു…

തീയേറ്ററിലേക്ക് ഇല്ല, മമ്മൂട്ടിയുടെ ആദ്യ ഒടിടി ചിത്രം ആകാൻ ‘പുഴു’…