in

ഗൗതം മേനോന്‍റെ ധ്രുവ നച്ചത്തിരത്തിൽ ചിയാന്‍ വിക്രമിനോപ്പം മലയാളത്തിന്‍റെ പ്രിയ നടന്‍ വിനായകനും!

ഗൗതം മേനോന്‍റെ ധ്രുവ നച്ചത്തിരത്തിൽ ചിയാന്‍ വിക്രമിനോപ്പം മലയാളത്തിന്‍റെ പ്രിയ നടന്‍ വിനായകനും!

ചിയാൻ വിക്രം ഇപ്പോൾ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിര എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിൽ ആണ്. ചിത്രത്തിന്റെ തുർക്കി ഷെഡ്യൂൾ ഈ അടുത്തിടെ പൂർത്തിയാക്കിയ അണിയറ പ്രവർത്തകർ അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണ്ണമായും തീർക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപക്ഷെ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രം.

വമ്പൻ താര നിരയാണ് ഈ ചിത്രത്തിന് വേണ്ടി ഗൗതം മേനോൻ അണി നിരത്തിയിരിക്കുന്നതു. ഐശ്വര്യ രാജേഷും റിതു വർമയും ആണ് ഈ ചിത്രത്തിലെ നായികമാർ ആയി എത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മലയാളത്തിലെ ജനപ്രിയ നടന്മാരിൽ ഒരാളായ വിനായകനും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള വിനായകൻ കൂടി ഉൾപ്പെട്ട വിക്രത്തിന്റെ ഒരു സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ് നേടിയ നടനാണ് വിനായകൻ.

ഇവർക്കൊപ്പം സിമ്രാൻ, രാധിക ശരത് കുമാർ, പാർത്ഥിപൻ, ദിവ്യ ദർശിനി, വംശി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു വേഷമാണ് വിനായകൻ ചെയ്യുന്നത് എന്നാണ് സൂചന.

ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരത്തിൽ ചിയാന്‍ വിക്രമിനോപ്പം മലയാളത്തിന്‍റെ വിനായകനും!

ഒരുപാട് സമയം സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും ചിത്രത്തിന്റെ കഥാഗതിയിൽ വളരെ വലിയ പങ്കു വഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുക. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രമായുള്ള ഗംഭീര പ്രകടനത്തിന് ശേഷം ഒരുപാട് ചിത്രങ്ങൾ ആണ് വിനായകനെ തേടി എത്തുന്നത്. മാത്രമല്ല ഗംഗ ആയുള്ള പ്രകടനത്തിന് ഇപ്പോഴും അഭിനന്ദനങ്ങൾ വിനായകന് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

അന്തരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ആണ് ധ്രുവ നച്ചതിരം. ഒരു റോ ഏജന്റ് ആയാണ് വിക്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. ഹൈ വോൾട്ടേജ് സ്റ്റണ്ട് രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ സവിശേഷതകളിൽ ഒന്ന്. ഗൗതം മേനോന്റെ നിർമ്മാണ കമ്പനിയോടൊപ്പം എസ്‌കേപ്പ് ആര്ടിസ്റ് പിക്ചർസ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ലാലേട്ടന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ് 24 മണിക്കൂര്‍ കൊണ്ട് കണ്ടത് 70 ലക്ഷം ആളുകള്‍!

ജോയ് മാത്യു - മമ്മൂട്ടി ചിത്രം 'അങ്കിൾ' ചിത്രീകരണം ആരംഭിച്ചു

ജോയ് മാത്യു – മമ്മൂട്ടി ചിത്രം ‘അങ്കിൾ’ ചിത്രീകരണം ആരംഭിച്ചു