ജോയ് മാത്യു – മമ്മൂട്ടി ചിത്രം ‘അങ്കിൾ’ ചിത്രീകരണം ആരംഭിച്ചു

0

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിൾ ചിത്രീകരണം ആരംഭിച്ചു.

ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് അങ്കിൾ. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ.

ഒരു കുടംബത്തെ ചുറ്റിപറ്റിയുള്ള ചിത്രമാണിത്. പതിനേഴ് വയസ്സുള്ള പെൺകുട്ടിയും പിതാവിന്‍റെ സുഹൃത്തും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്.

സിഐഎ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലെ നായിക കാർത്തിക മുരളീധരൻ ഒരു പ്രധാനവേഷത്തിൽ ഈ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നു.

Mammootty starrer Uncle

തിരക്കഥ രചിച്ച ജോയ് മാത്യു ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശ ശരത്, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ തുടങ്ങിയർ അഭിനയിക്കുന്നു.

ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടി ആണ് ജോയ് മാത്യു. അബ്ര ഫിലിംസ് ഇന്റർനാഷണലും എസ്‌ ജെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.