ലാലേട്ടന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ് 24 മണിക്കൂര്‍ കൊണ്ട് കണ്ടത് 70 ലക്ഷം ആളുകള്‍!
ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മലയാളത്തിന്‍റെ സൂപ്പർ താരം കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ചുവടു വെക്കുന്ന ‘ജിമ്മിക്കി കമ്മൽ – ലാലേട്ടൻ വേർഷൻ’ സോഷ്യൽ മീഡിയയിൽ എത്തിയത്. മോഹൻലാൽ തന്നെ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ വീഡിയോ ഷെയർ ചെയ്യുകയായിരുന്നു. ലോകം മുഴുവൻ തരംഗം ആയി മാറിയ ജിമ്മിക്കി കമ്മൽ എന്ന ഗാനത്തിന്റെയും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ സൂപ്പർ വിജയം കരസ്ഥമാക്കിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെയും വിജയം ആഘോഷിച്ചു കൊണ്ടാണ് മോഹൻലാൽ ജിമ്മിക്കി കമ്മലിന് ചുവടു വെച്ചത്.
വീഡിയോ പുറത്തിറങ്ങി മിനിറ്റുകൾ കൊണ്ട് മലയാള സിനിമയിലെ എല്ലാ ഫേസ്ബുക് യൂട്യൂബ് വ്യൂ റെക്കോർഡുകളും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ഈ വീഡിയോ പ്രയാണം ആരംഭിച്ചത്. ഇപ്പോൾ 24 മണിക്കൂർ കഴിയുമ്പോൾ 58 ലക്ഷത്തിൽ അധികം വ്യൂസ് ആണ് ലാലേട്ടന്റെ ജിമ്മിക്കി കമ്മൽ ഫേസ്ബുക്കിൽ നിന്ന് മാത്രം നേടിയത്.
യൂട്യൂബിൽ ഇതിനോടകം 12 ലക്ഷത്തിൽ അധികം പേരും ഈ വീഡിയോ കണ്ടു കഴിഞ്ഞു. അങ്ങനെ 24 മണിക്കൂർ കൊണ്ട് ഡിജിറ്റൽ മീഡിയ വഴി ഈ ഗാനം കണ്ടവർ 70 ലക്ഷത്തിനു മുകളിൽ.
യൂട്യൂബിലെ വ്യൂസും ഫേസ്ബുക്കിലെ വ്യൂസും എല്ലാം പുതിയ ചരിത്രം ആണ്. മലയാളത്തിൽ വന്നിട്ടുള്ള ഒരു ടീസറോ ട്രെയിലറോ ഗാനമോ മറ്റേതെങ്കിലും വീഡിയോയോ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഇത്ര അധികം വ്യൂസ് ഫേസ്ബുക്കിലും യൂട്യുബിലും നേടിയിട്ടില്ല. ഫേസ്ബുക്ക് വ്യൂസിന്റെ കാര്യത്തിൽ മോഹൻലാലിൻറെ തന്നെ വില്ലൻ ട്രൈലെർ ഇട്ട റെക്കോർഡ് ആണ് ലാലേട്ടന്റെ ജിമ്മിക്കി കമ്മൽ ഡാൻസ് തകർത്തത്.
വ്യൂസിന്‍റെ കാര്യത്തിൽ മാത്രമല്ല ഫേസ്ബുക്ക് ലൈക്സ്, ഷെയർ എന്നിവയുടെ കാര്യത്തിലും യൂട്യൂബ് ലൈക്‌സിന്‍റെ കാര്യത്തിലും ഈ വീഡിയോ റെക്കോർഡ് ഇട്ടു കഴിഞ്ഞു. ഫേസ്ബുക്കിൽ ഒരുലക്ഷത്തി തൊണ്ണൂറായിരത്തോളം ലൈക്‌സും 95000 ത്തിനു മുകളിൽ ഷെയറുകളും ഈ വീഡിയോ നേടി കഴിഞ്ഞു. യൂട്യൂബിൽ ആവട്ടെ 44000 ഇൽ അധികം ലൈക്സ് ആണ് ഇതുവരെ ഈ വീഡിയോ നേടിയത്. ഇതെല്ലം ഓൾ ടൈം റെക്കോർഡ് ആണ് മലയാളത്തിലെ.
തമിഴ് മാധ്യമങ്ങളിൽ പോലും ഇപ്പോൾ ജിമ്മിക്കി കമ്മൽ ലാലേട്ടൻ വേർഷൻ നേടുന്ന അത്യപൂർവമായ സ്വീകരണമാണ് ചർച്ചാ വിഷയം എന്നതും ഈ വിജയത്തിന്‍റെ മാറ്റു കൂട്ടുന്നു. ഷാൻ റഹ്മാൻ ഈണമിട്ട ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രത്തിലെ ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് പ്രസന്ന മാസ്റ്റർ ആണ്.