in

ഹൃദയങ്ങൾ കീഴടക്കാൻ ‘വിക്രം’ ചിത്രത്തിലെ പുതിയ ഗാനം എത്തി…

ഹൃദയങ്ങൾ കീഴടക്കാൻ ‘വിക്രം’ ചിത്രത്തിലെ ‘പോർകണ്ട സിങ്കം’ എത്തി…

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനാഗരാജ് ഒരുക്കുന്ന ചിത്രം ‘വിക്ര’മിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ആയി. ‘പോർകണ്ട സിങ്കം’ എന്ന ടൈറ്റിൽ നൽകിയ ഗാനം ആണ് അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. രവി ജി ആലപിച്ചിരിക്കുന്ന ഗാനം സോണി മ്യൂസിക് ആണ് പുറത്തിറക്കിയത്. ലിറിക്കൽ വീഡിയോ കാണാം:

വിക്രം ചിത്രത്തിലെ ആദ്യ ഗാനമായ ‘പത്തല പത്തല’ എന്ന ഗാനം വമ്പൻ ഹിറ്റ് ആകുകയും ട്രെൻഡ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. കമൽ ഹാസൻ തന്നെ ആയിരുന്നു ഈ ഗാനം ആലപിച്ചത്. രണ്ട് ഗാനങ്ങളുടെയും ലിറിക്കൽ വീഡിയോകൾ മാത്രം ആണ് റിലീസ് ആയിട്ടുള്ളത്. ചിത്രത്തിൽ ആകെ മൊത്തം ടൈറ്റിൽ സോങ്ങ് ഉൾപ്പെടെ അഞ്ച് ഗാനങ്ങൾ ആണ് ഉള്ളത്.

ലോകേഷ് ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആരാധകർക്ക് ആവേശമായി നടൻ സൂര്യയുടെ അതിഥി വേഷവും ചിത്രത്തിൽ ഉണ്ടാവും എന്ന സ്ഥിരീകരണവും വന്ന് കഴിഞ്ഞു. ജൂൺ മൂന്നിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

എംടിയുടെ തിരക്കഥയിൽ ലാൽ-പ്രിയൻ-സന്തോഷ് ശിവൻ ടീം ഒന്നിക്കുന്നു…

“ഹോളിവുഡ് നടന്മാരെക്കാൾ റേഞ്ച്‌, അദ്ദേഹം ശരിക്കും രാജമാണിക്യം തന്നെയാണ്”: അൽഫോൺസ് പുത്രൻ