in

‘ബാഹുബലി 2’വിനെ മറികടന്ന് ‘വിക്രം’; തമിഴ്നാട്ടിൽ സർവ്വകാല റെക്കോർഡ് നേട്ടം…

ആണ്ടവരുടെ ബോക്സ് ഓഫീസ് താണ്ഡവത്തിൽ ‘ബാഹുബലി 2’ വീണു; ഇനി തമിഴ് നാട്ടിൽ ഒന്നാമൻ ‘വിക്രം’…

ബോക്സ് ഓഫീസിനെ വിറപ്പിച്ചിട്ടുള്ള തിരിച്ചു വരവ് ആണ് ആണ്ടവർ കമൽ ഹാസൻ ‘വിക്രം’ എന്ന സിനിമയിലൂടെ നടത്തിയത്. ലോകേഷ് കനാഗരാജ് ഒരുക്കിയ ചിത്രം ഇപ്പോൾ തമിഴ് നാട്ടിൽ മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുക ആണ്. ആണ്ടവരുടെ ബോക്സ് ഓഫീസ് താണ്ഡവത്തിൽ തമിഴ് നാട്ടിൽ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയരാൻ ഗ്രോസ് കളക്ഷൻ നേടിയിരിക്കുക ആണ് ‘വിക്രം’.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ബാഹുബലി 2 നേടിയ സർവ്വകാല റെക്കോർഡ് കളക്ഷൻ ആണ് വിക്രം മറികടന്നിരിക്കുന്നത്. 155 കോടി ആയിരുന്നു ബാഹുബലി 2 നേടിയ ഗ്രോസ് കളക്ഷൻ. ഇത് 16 ദിവസങ്ങൾ കൊണ്ട് വിക്രം മറികടന്നിരിക്കുന്നു.15 ദിവസം കൊണ്ട് 151 കോടി രൂപ ആണ് തമിഴ് നാട്ടിൽ നിന്ന് വിക്രം നേടിയത്. തിയേറ്ററിൽ റൺ പൂർത്തിയാകുമ്പോൾക്കും ഈ ഒരു പ്രകടനം വെച്ച് വിക്രം 175 കോടി മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

വിജയുടെ ബിഗിൽ ആയിരുന്നു തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ വന്ന തമിഴ് ചിത്രം എന്ന റെക്കോർഡ് കൈവശം വെച്ചിരുന്ന ചിത്രം. 141 കോടി ആണ് ബിഗിൽ നേടിയ കളക്ഷൻ. 2019ൽ റിലീസ് ആയ ബിഗിലിന് തെലുങ്ക് ചിത്രമായ ബാഹുബലി 2 നേടിയ കളക്ഷൻ തകർക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു തമിഴ് ചിത്രം തന്നെ ഈ റെക്കോർഡ് തിരിച്ചു പിടിച്ചിരിക്കുക ആണ്. അതേസമയം, തമിഴിൽ നിന്ന് എത്തിയ ചിത്രങ്ങളിൽ ഇന്ത്യൻ/ ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2.0യുടെ കൈവശമാണ്.

മോഹൻലാലിന്‍റെ 353-ാം ചിത്രം ഒരുക്കാന്‍ അതിരന്‍ സംവിധായകന്‍ വിവേക്…

മമ്മൂട്ടിയുടെ ‘റോഷാക്ക്’; ത്രില്ലർ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്…