in

മോഹൻലാലിന്‍റെ 353-ാം ചിത്രം ഒരുക്കാന്‍ അതിരന്‍ സംവിധായകന്‍ വിവേക്…

മോഹൻലാലിന്‍റെ 353-ാം ചിത്രം ഒരുക്കാന്‍ അതിരന്‍ സംവിധായകന്‍ വിവേക്…

ആരാധകർ ആഗ്രഹിച്ച ഒരു സിനിമാ പ്രഖ്യാപനത്തിന് ആണ് മലയാള സിനിമാ ലോകം സാക്ഷിയായിരിക്കുന്നത്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു യുവ സംവിധായകനുമായി ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. ഫഹദ് ഫാസിലിനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അതിരൻ എന്ന സിനിമ ഒരുക്കിയ വിവേക് ആണ് മോഹൻലാലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ 353 ആം ചിത്രമായതിനാൽ L353 എന്ന താത്കാലിക പേര് ആണ് ചിത്രത്തിന് ഇപ്പോൾ നല്കിയിരിക്കുന്നത്.

മൂന്ന് നിർമ്മാണ കമ്പനികൾ സഹകരിച്ചു ആണ് L353 നിർമ്മിക്കുന്നത്. മുൻമന്ത്രി ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ആദ്യ നിർമ്മാണ സംരംഭമായി ഈ ചിത്രം മാറുകയാണ്. സെഞ്ചുറി കൊച്ചുമോന്റെ സെഞ്ചുറി ഫിലിംസും മോഹൻലാലും കെസി ബാബുവിന്റെയും ഉടമസ്ഥയിലുള്ള മാക്‌സ് ലാബും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികൾ ആകും.

L353 പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: “ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സന്തോഷത്തോടെ സംരഭത്തിലേക്ക് കടക്കുന്ന വിവരം പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിർമ്മാണ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.”

മോഹൻലാൽ ഇനി യുവ സംവിധായകന് ഒപ്പം; പ്രഖ്യാപനം ഉടനെ…

‘ബാഹുബലി 2’വിനെ മറികടന്ന് ‘വിക്രം’; തമിഴ്നാട്ടിൽ സർവ്വകാല റെക്കോർഡ് നേട്ടം…