in ,

10 വർഷങ്ങൾക്ക് ശേഷം വിജയുടെ അഭിമുഖം; ഒരേ സമയം വിവിധ ചാനലുകളിൽ സംപ്രേഷണം…!

ബീസ്റ്റ്‌ പ്രൊമോഷന്റെ ഭാഗമായുള്ള വിജയുടെ ഈ അഭിമുഖം ടിആർപി റെക്കോർഡുകൾ തകർക്കും എന്ന് ആരാധകർ…

ഏപ്രിൽ 13 എന്ന തീയതിയ്ക്ക് ആയി കാത്തിരിക്കുക ആണ് ദളപതി വിജയുടെ ആരാധകർ. ‘ബീസ്റ്റ്‌’ എന്ന വിജയ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത് അന്നാണ്. സൺ പിക്കച്ചേർസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഒക്കെ ഡിജിറ്റൽ ലോകത്ത് വലിയ തരംഗം ആണ് സൃഷ്ടിച്ചത്. എന്നാൽ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിന് ഓഡിയോ ലോഞ്ച് പോലെയുള്ള ഗ്രാൻഡ് ഇവന്റ്സ് ഒന്നും തന്നെ നടന്നില്ല. ഇപ്പോൾ ഇതാ ആ കുറവ് നികത്തുക ആണ് അണിയറപ്രവർത്തകർ.

ബീസ്റ്റ്‌ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പത്ത് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം വിജയ് ഒരു അഭിമുഖം നല്കിയിരിക്കുക ആണ്. ഈ അഭിമുഖത്തിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറും ഭാഗമാകുന്നുണ്ട്. ഈ അഭിമുഖത്തിന്റെ പ്രോമോ വീഡിയോകൾ ഓൺലൈനിൽ എത്തി കഴിഞ്ഞു.

സൺ നെറ്റ്വർക്കിന്റെ ഉടമസ്ഥയിലുള്ള വിവിധ ചനലുകളിൽ ഒരേ സമയം വിജയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നുണ്ട്. സൺ ടിവി, സൂര്യ ടിവി ചാനലുകളിൽ ഏപ്രിൽ 10ന് രാത്രി 9 മണിക്ക് ആണ് ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. ജമിനി ടിവി, ഉദയ ടിവി എന്നീ ചാനലുകളിലും ഇതേ സമയം തന്നെ സംപ്രേഷണം ഉണ്ടാകും എന്നാണ് വിവരം.

ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചെന്നൈയിലെ മാൾ ഹൈജാക്ക് ചെയ്യപ്പെടുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ചിത്രത്തിന്റെ ഉള്ളടക്കം എന്ന് ട്രെയിലർ സൂചന നൽകിയിരുന്നു. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും അഭിനയിക്കുന്നുണ്ട്. യോഗി ബാബു, വിടിവി ഗണേഷ്, സെൽവരാഘവൻ, ഷാജി ചെൻ എന്നിവർ ആണ് മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മനോജ് പരമഹംസ ഛായാഗ്രഹണവും ആർ നിർമൽ എഡിറ്റിംഗ് നിർവഹിക്കുന്നു.

ഫാന്റസി ലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ ‘മഹാവീര്യർ’; ടീസർ പുറത്ത്…

ബുദ്ധിരാക്ഷസന്‍റെ അഞ്ചാം വരവ്; “സിബിഐ 5: ദ് ബ്രയിൻ” ടീസർ നാളെ എത്തും…