in

ബുദ്ധിരാക്ഷസന്‍റെ അഞ്ചാം വരവ്; “സിബിഐ 5: ദ് ബ്രയിൻ” ടീസർ നാളെ എത്തും…

ബുദ്ധിരാക്ഷസന്‍റെ അഞ്ചാം വരവ്; “സിബിഐ 5: ദ് ബ്രയിൻ” ടീസർ നാളെ എത്തും…

പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരിക്കൽ കൂടി സേതുരാമയ്യർ സിബിഐ എന്ന ഐക്കണക്കിക്ക് കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ‘സിബിഐ 5 ദ് ബ്രയിന്റെ’ ടീസർ റിലീസ് പ്രഖ്യാപിച്ചു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏപ്രിൽ 6ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപനം നായകൻ മമ്മൂട്ടി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് നടത്തിയത്. സൈന മൂവീസിന്റെ യൂട്യൂബ് ചാനൽ ആയിരിക്കും ടീസർ പുറത്തിറക്കുക എന്ന വിവരം അദ്ദേഹം പങ്കുവെച്ച പോസ്റ്ററിൽ ഉണ്ട്. പോസ്റ്റർ കാണാം:

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സീരീസിലെ മറ്റ് നാല് ചിത്രങ്ങളിലെ പോലെയും മമ്മൂട്ടി കെ മധു എസ് എൻ സ്വാമി കൂട്ട്കെട്ട് തന്നെ അഞ്ചാം ചിത്രത്തിലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. സീരീസിലെ മറ്റ് കഥാപാത്രങ്ങളായ ചാക്കോയും വിക്രമും ആയി മുകേഷും ജഗതിയും എത്തുന്നുണ്ട്. ഒപ്പം ദിലീഷ് പോത്തൻ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ആശ ശരത്ത്, സ്വാസിക, സുദേവ് നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

സ്വർഗചിത്ര ഫിലിംസിന്റെ ബാനറിൽ സ്വർഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദ് ആണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്യാം ഒരുക്കിയ സിബിഐ ഒറിജിനൽ തീം സോങ് ജേക്‌സ് റീക്രീറ്റ് ചെയ്യും. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സൈന ആണ് സ്വന്തമാക്കിയത്.

10 വർഷങ്ങൾക്ക് ശേഷം വിജയുടെ അഭിമുഖം; ഒരേ സമയം വിവിധ ചാനലുകളിൽ സംപ്രേഷണം…!

മറ്റൊരു താര വിവാഹം കൂടി; വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു…