in

“രണ്ടാമതും 300 കോടി ക്ലബ്ബ്”; ഈ നേട്ടം കൈവരിക്കുന്ന ഒരേ ഒരു തമിഴ് നായകനായി വിജയ്…

‘വാരിസ്’ 300 കോടി ക്ലബിൽ; ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ദളപതി ചിത്രം…

‘വാരിസ്’ എന്ന ദളപതി വിജയ് ചിത്രം പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 11ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 300 കോടി ഗ്രോസ് കളക്ഷന് അരികിലെത്തി എന്ന റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ ചിത്രം 300 കോടി കളക്ഷൻ മറികടന്നു എന്ന ഔദ്യോഗിക സ്ഥിരീകരണം ആണ് വാരിസ് ടീമിൽ നിന്ന് ലഭിച്ചിരിക്കുന്നത്. 300 കോടി ക്ലബ്ബ് സ്‌പെഷ്യൽ പോസ്റ്ററും നിർമ്മതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

300 കോടി ക്ലബിൽ സ്ഥാനം നേടുന്ന രണ്ടാമത്തെ വിജയ് ചിത്രമായി വാരിസ് മാറിയിരിക്കുക ആണ്. 2019ൽ പുറത്തിറങ്ങിയ ബിഗിൽ ആയിരുന്നു ഈ നേട്ടം കൈവരിച്ച ആദ്യ വിജയ് ചിത്രം. തമിഴ് നാട്ടിൽ ഇപ്പോളും പ്രദർശനങ്ങൾ തുടരുന്ന വാരിസ്. ബിഗിലിനെ മറികടന്നു ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന വിജയ് ചിത്രമായി മാറിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേസമയം, ബിഗിൽ, വാരിസ് എന്നീ ചിത്രങ്ങളിലൂടെ രണ്ട് 300 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള ഒരേ ഒരു തമിഴ് നായകൻ എന്ന നേട്ടവും വിജയ് സ്വന്തമാക്കിയിരിക്കുക ആണ്.

ഓവർസീസ് റൺ പൂർത്തിയാക്കിയ വാരിസിന് 10.75 മില്യൺ ഡോളർ (87 കോടി രൂപ) ആണ് അവിടെ നിന്ന് കളക്ഷനായി ലഭിച്ചത്. ആഗോളതലത്തിൽ 300 കോടി ഗ്രോസ് നേടുന്ന നാലാമത്തെ തമിഴ് ചിത്രം ആണ് വാരിസ്. 2.0, വിക്രം, പൊന്നിയിൻ സെൽവൻ, ബിഗിൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

‘തുനിവ്’ ഇനി ഒടിടിയിൽ; റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി…

ബിഗ് ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത്…