300 കോടിയ്ക്ക് അരികെ ‘വാരിസ്’; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…

അത്ര മികച്ച അഭിപ്രായങ്ങൾ ആയിരുന്നില്ല പൊങ്കൽ റിലീസ് ആയി എത്തിയ വിജയ് ചിത്രം വാരിസിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാലും അതൊന്നും തന്നെ ഈ ദളപതി വിജയ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചതും ഇല്ല. വാരിസിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടും പറഞ്ഞുവെക്കുന്നത് അത് തന്നെ. 19 ദിവസം കൊണ്ട് ചിത്രം ആഗോള ഗ്രോസ് കളക്ഷൻ ആയി നേടിയിരിക്കുന്നത് 292 കോടിയാണ്.
ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് വാരിസ് 204 കോടി കളക്ഷൻ നേടിയാണ് മുന്നോട്ട് പോകുന്നത്. 10.75 മില്യൺ ഡോളർ (88 കോടി രൂപ) ആണ് ഓവർസീസ് കളക്ഷൻ. തമിഴ് നാട്ടിൽ നിന്ന് 135 കോടി ആണ് ചിത്രം നേടി. 13.5 കോടിയാണ് കേരളത്തിൽ നിന്ന് വാരിസ് സ്വന്തമാക്കിയത്. തെലുങ്കിലെ രണ്ട് സൂപ്പർതാര ചിത്രങ്ങളായ വാൾട്ടയർ വീരയ്യയോടും വീര സിംഹം റെഡ്ഢിയോടും മത്സരിച്ച് വാരിസ് നേടിയ കളക്ഷൻ അത്ഭുതപ്പെടുത്തുന്നത് ആണ്. 26.50 കോടിയാണ് ശക്തമായ മത്സരം ഉണ്ടായിട്ടും ചിത്രം നേടിയത്. 14.50 കോടി കർണാടകയിൽ നിന്ന് ചിത്രം നേടിയപ്പോൾ മറ്റിടങ്ങളിൽ നിന്ന് 14.5 കോടിയും ലഭിച്ചു.