ബിഗ് ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത്…

ബോക്സ് ഓഫീസിൽ മലയാളത്തിന് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സമ്മാനിച്ച ചിത്രമാണ് ‘മാളികപ്പുറം’. യുവതാരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ്. തിയേറ്ററുകളിൽ ലോങ് റൺ ലഭിച്ച ചിത്രം പ്രദർശനങ്ങൾ തുടരുമ്പോൾ തന്നെ ഒടിടിയിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം റിലീസ് ചെയ്യുക. ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുക ആണ് ഹോട്ട്സ്റ്റാർ.
ഫെബ്രുവരി 15 ആണ് ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകുക. ഹോട്ട്സ്റ്റാറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത് സ്ഥിരീകരിച്ചുള്ള അപ്‌ഡേറ്റുകൾ വന്നിട്ടുണ്ട്. ഹോട്ട്സ്റ്റാറിൽ ദർശനം തുടങ്ങുന്നു എന്ന ട്വീറ്റിലൂടെ ഒരു സ്‌പെഷ്യൽ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ആണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദന് ഒപ്പം ബാല താരങ്ങളായ ദേവ നന്ദ, ശ്രീപദ് എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. സൈജു കുറുപ്പ്, രമേശ് പിഷാരടി, മനോജ് കെ ജയൻ, രഞ്ജി പണിക്കർ, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന താരങ്ങൾ.
ഹോട്ട്സ്റ്റാറിൽ ദർശനം തുടങ്ങുന്നു…
— DisneyPlus Hotstar Malayalam (@DisneyplusHSMal) February 8, 2023
Malikappuram Streaming From Feb 15 on #DisneyPlusHotstar#Malikappuram #MalikappuramOnDisneyPlusHotstar #DisneyPlusHotstarMalayalam #UnniMukundan pic.twitter.com/WT315jdC3G