‘തുനിവ്’ ഇനി ഒടിടിയിൽ; റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി…
തമിഴ് സിനിമയെ സംബന്ധിച്ച് നല്ലൊരു തുടക്കമാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. പൊങ്കൽ റിലീസ് ആയി എത്തിയ ദളപതി വിജയ് ചിത്രം വാരിസും തല അജിത്ത് കുമാർ ചിത്രം തുനിവും വലിയ ഹിറ്റുകൾ ആണ് ഇൻഡസ്ട്രിയ്ക്ക് നൽകിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയിട്ടും ചിത്രങ്ങൾ വിജയമായി എന്നത് ആണ് ഇതിൽ ശ്രദ്ധേയമായ കാര്യം. ഇപ്പോളിതാ ബോക്‌സ് ഓഫീസിലെ മികച്ച വിജയത്തിന് ശേഷം തുനിവ് ഒടിടി റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ചിത്രം ഫെബ്രുവരി 8ന് റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപനം വന്നത്. ഇന്ന് രാത്രി 12 മണിക്ക് തന്നെ ചിത്രം സ്‌ട്രീം ചെയ്ത് തുടങ്ങും.
വലിമൈ എന്ന ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചിത്രം ജനുവരി 11ന് ആയിരുന്നു തീയേറ്ററുകളിൽ എത്തിയത്. ബോണി കപൂർ നിർമ്മിച്ച ചിത്രം അജിത്ത് – വിനോദ് – ബോണി കപൂർ ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു. അജിത്തിന്റെ സ്ക്രീൻ പ്രസൻസും സുപ്രീം സുന്ദർ ഒരുക്കിയ ആക്ഷൻ സീനുകളും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. മലയാളത്തിന്റെ സ്വന്തം നായിക മഞ്ജു വാര്യരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. തുനിവ് ട്രെയിലർ: