ഫൈറ്റ് പ്രാക്ടീസ് എന്തായി, കാണട്ടെ; ‘ഐഡൻ്റിറ്റി’ സംവിധായകനെ മലർത്തിയടിച്ച് ടൊവിനോ!

ഫോറൻസിക് എന്ന ചിത്രം ഒരുക്കിയ അഖിൽ പോൽ – അനസ് ഖാൻ സംവിധായക കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഐഡൻ്റിറ്റി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായക വേഷത്തിൽ എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിരവധി ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായതിനാൽ പ്രത്യേക ട്രെയിനിംഗ് ടൊവിനോയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പൊൾ ഒരു രസകരമായ വീഡിയോ ഇതിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
ടൊവിനോ തോമസ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഐഡൻ്റിറ്റി സിനിമയുടെ സംവിധായകരിൽ ഒരാളായ അഖിൽ പോൾ ടൊവിനോയുടെ ഫൈറ്റ് പ്രാക്ടീസ് കാണാൻ എത്തിയ നിമിഷങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാൻ വന്ന സംവിധായകനെ മലർത്തി അടിച്ചാണ് ടൊവിനോ അപ്ഡേറ്റ് അറിയിച്ചത് എന്ന് മാത്രം! അപ്ഡേറ്റ് സ്വയം അനുഭവിച്ച് അറിഞ്ഞ അഖിൽ പോൾ ഫൈറ്റ് പക്ക ആയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.
വീഡിയോ പങ്കുവെച്ച ടൊവിനോ കുറിച്ചത് ഇങ്ങനെ: “സംവിധായകൻ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോൾ റീടേക്ക് എടുത്ത് എൻ്റെ പത വരും എന്ന് തോന്നുന്നു”. സംവിധായകർ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ തൃഷ ആണ് നായിക വേഷത്തിൽ എത്തുന്നത്. വിനയ് റായ്, മന്ദിര ബേദി എന്നിവർ ആണ് മറ്റ് പ്രധാന താരങ്ങൾ. അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് മുൻപായി റിലീസ് ചെയ്യുന്ന ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രമാണ് ഐഡൻ്റിറ്റി ഓണം റിലീസ് ആയി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.