Krishna Malayalee From India Song Released
in , ,

വിനീതിൻ്റെ ഗാനത്തിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന നിവിൻ; ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യ ഗാനം പുറത്ത്…

വിനീതിൻ്റെ ഗാനത്തിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന നിവിൻ; ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യ ഗാനം പുറത്ത്…

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കൃഷ്ണ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ടിറ്റോ പി തങ്കച്ചൻ ആണ് ഗാനത്തിൻ്റെ വരികൾ രചിച്ചത്.

പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു നിവിൻ പോളിയുടെ മറ്റൊരു കഥാപാത്രത്തെ ചിത്രത്തിൽ കാണാനാകും എന്ന പ്രതീക്ഷ ആണ് ഈ വീഡിയോ ഗാനം നൽകുന്നത്. വിനീത് ആലപിച്ച ഗാനത്തിൽ നിവിൻ പോളിയ്‌ക്ക് ഒപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആണ് പ്രത്യക്ഷപ്പെടുന്നത്. വളരെ കോമിക്ക് രീതിയിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ഗാനം കാണാം:

ക്യൂൻ, ജനഗണമന എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായി ആണ് മലയാളി ഫ്രം ഇന്ത്യ ഒരുങ്ങുന്നത്. ഷാരിഷ് മുഹമ്മദ് ആണ് തിരക്കഥ രചിച്ചത്. മാജിക് ഫ്രെയിസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം മെയ് 1 ന് തിയേറ്ററുകളിൽ എത്തും.

Content Summary: Krishna Malyalee From India Song Released

ഉറപ്പിക്കാം, ഒരു വിനീത് ശ്രീനിവാസൻ മാജിക്ക് ലോഡിങ്; ‘വർഷങ്ങൾക്കു ശേഷം’ ട്രെയിലർ…

ഫൈറ്റ് പ്രാക്ടീസ് എന്തായി, കാണട്ടെ; ‘ഐഡൻ്റിറ്റി’ സംവിധായകനെ മലർത്തിയടിച്ച് ടൊവിനോ!