ഇന്നത്തെ ഈ ദിവസം മോഹൻലാലിന്‍റെ ഒടിയന് വലിയ പ്രാധാന്യം ഉണ്ട്!
മലയാള സിനിമാ ലോകം ഇത്രയധികം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാകില്ല. സൂപ്പർതാരം മോഹൻലാൽ ശരീര ഭാരം കുറച്ചു വമ്പൻ മെയ്ക്ഓവറിന് തയ്യാറായ മറ്റൊരു ചിത്രവുമില്ല. അതിനേക്കാൾ ഒക്കെ ഉപരി കേരളക്കര റിലീസിന് മുൻപേ തന്നെ വമ്പൻ ആഘോഷമാക്കിയ ഒരു ചിത്രവും വേറെ ഉണ്ടാവില്ല. അതെ ഒടിയൻ തന്നെ.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുക ആണ്. എന്നാൽ ഇന്ന് ജൂലൈ 2 വളരെ ഒടിയന് പ്രധാനപ്പെട്ട ഒരു ദിവസം ആണ്. അതെ, ഇന്നാണ് ഒടിയനെ പ്രേക്ഷർക്ക് മുൻപിൽ പരിചയപ്പെടുത്തിയതിന്‍റെ ഒന്നാം വാർഷികം. ഒരു വർഷം മുൻപ് ഇതേ ദിവസം ആയിരുന്നു ഒടിയനെ പരിചയപ്പെടുത്തി കൊണ്ട് സൂപ്പർതാരം മോഹൻലാൽ ചിത്രത്തിന്‍റെ ആദ്യ പ്രോമോ വീഡിയോ പുറത്തിറക്കിയത്.
ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രം 1950കൾ മുതൽ ഇങ്ങോട്ടുള്ള വിവിധ കാലഘട്ടങ്ങളിലെ കഥ ആണ് പറയുന്നത്. ഫാന്റസി ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണന്‍റെ ആണ്. എം ജയചദ്രൻ സംഗീതം ഒരുക്കുമ്പോൾ പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിക്രം വേദയിലൂടെ ശ്രദ്ധേയനായ സാം സി എസ് ആണ്. പീറ്റർ ഹെയ്‌ൻ ആണ് ആക്ഷൻ ഒരുക്കുന്നത്. ക്യാമറ ഷാജി കുമാര്‍ ആണ് കൈകാരം ചെയ്യുന്നത്.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം ആയാണ് പ്രഖ്യാപിച്ചത്. പിന്നീട് ഇതേ നിർമ്മാണ കമ്പനിയുടെ തന്നെ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹം ആ ടൈറ്റിൽ സ്വന്തമാക്കി. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ തുടങ്ങിയ താരങ്ങളും അഭിനയിച്ച ഈ ചിത്രം ഒക്ടോബറിൽ ആണ് തീയേറ്ററുകളിൽ എത്തുന്നത്.