in

മെഗാസ്റ്റാറിന്‍റെ ‘രാജ 2’ ഓഗസ്റ്റിൽ തുടങ്ങുന്നു; പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീം വീണ്ടും

മെഗാസ്റ്റാറിന്‍റെ ‘രാജ 2’ ഓഗസ്റ്റിൽ തുടങ്ങുന്നു; പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീം വീണ്ടും

മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യാൻ പോകുന്ന രാജ 2. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നേടി 150 കോടി ക്ലബ്ബിൽ എത്തിയ മോഹൻലാൽ ചിത്രത്തിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് രാജ 2. വൈശാഖിന്‍റെ കരിയറിലെ തന്നെ ആദ്യ ചിത്രമായ പോക്കിരി രാജ എന്ന മമ്മൂട്ടി – പൃഥ്വിരാജ് ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ചിത്രം ഒരുങ്ങുന്നത്.

വരുന്ന ഓഗസ്റ്റ് മാസത്തിൽ ഷൂട്ടിങ് ആരംഭിക്കും എന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിൽ പക്ഷെ പൃഥ്വിരാജ് ഉണ്ടാവില്ല. ഉദയ കൃഷ്ണ തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ച് 21 ന് റിലീസ് ചെയ്യാൻ പാകത്തിനാണ് ഒരുക്കാൻ പോകുന്നതെന്നാണ് വിവരം. വമ്പൻ ബജറ്റിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ മുടക്കു മുതൽ ഏകദേശം ഇരുപതു കോടിയോളം വരും എന്നാണ് കേൾക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ് എന്നും മമ്മൂട്ടിക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങൾ ആണ് ഈ ചിത്രത്തിൽ ഒരുക്കുക എന്നും അണിയറ പ്രവർത്തകർ പറയുന്നു.

പോക്കിരി രാജ എന്ന ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിമ്സിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആയിരുന്നു. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം രചിച്ച ആ ചിത്രത്തിൽ ശ്രേയ ആയിരുന്നു നായിക. രാജ 2 എന്ന ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടാവുമെന്നും അതിൽ ഒന്ന് അനുശ്രീ ആണെന്നും വാർത്തകൾ ഉണ്ട്.

മമ്മൂട്ടിയോടൊപ്പം വലിയ താര നിര തന്നെ അണിനിരക്കാൻ പോകുന്ന ചിത്രമാണ് രാജ 2 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ തെലുങ്കു ചിത്രമായ യാത്രയുടെ സെറ്റിലുള്ള മമ്മൂട്ടി അത് പൂർത്തിയാക്കിയ ശേഷം മാമാങ്കത്തിന്‍റെ മൂന്നാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും എന്നാണ് വിവരം. അതിനു ശേഷം ആയിരിക്കും മമ്മൂട്ടി രാജ 2 എന്ന വൈശാഖ് ചിത്രത്തിന്‍റെ ഭാഗമാക്കുക.

ഇന്നത്തെ ഈ ദിവസം മോഹൻലാലിന്‍റെ ഒടിയന് വലിയ പ്രാധാന്യം ഉണ്ട്!

മമ്മൂട്ടിയുടെ തെലുഗ് ചിത്രം യാത്രയുടെ ടീസർ ജൂലൈ 8ന് പുറത്തിറങ്ങും