in

താരങ്ങൾ എല്ലാം അണിനിരന്ന് ‘തീർപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

‘കമ്മാരസംഭവം’ സംവിധായകന്‍ രതീഷ് അമ്പാട്ട് ഒരുക്കുന്ന പൃഥ്വിരാജിന്റെ ‘തീർപ്പി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

‘കമ്മാരസംഭവം’ എന്ന അരങ്ങേറ്റ സംവിധാന സംരംഭവത്തിലൂടെ ശ്രദ്ധേയനായ രതീഷ് അമ്പാട്ട് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘തീർപ്പ്’. നീണ്ട ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന് മുരളി ഗോപി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടു. വളരെ ക്രിയേറ്റിവ് ആയ പോസ്റ്റർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്.

ജലം, അഗ്നി, ആകാശം എന്നീ മൂന്ന് ഭാഗങ്ങളിൽ കഥാപാത്രങ്ങളെ അണിനിരത്തി ആണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സിദ്ദിഖ്, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി, വിജയ് ബാബു തുടങ്ങിയ താരങ്ങൾ പോസ്റ്ററിൽ പ്രത്യക്ഷപെടുന്നു. പോസ്റ്റർ കാണാം:

രതീഷ് അമ്പാട്ട് – മുരളി ഗോപി ടീം രണ്ടാം തവണയാണ് ഒന്നിക്കുന്നത്. രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമായ കമ്മാര സംഭവവത്തിനും തിരക്കഥ രചിച്ചത് മുരളി ഗോപിയായിരുന്നു. ദിലീപ് നായകനായ ഈ ചിത്രം തിയേറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും ഡിജിറ്റലായി പുറത്തിറങ്ങിയതിന് ശേഷം വലിയ രീതിയിൽ ശ്രദ്ധക്കപ്പെടുകയും പ്രശംസകൾ നേടുകയും ചെയ്തിരുന്നു.

സ്പൂഫ് ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വളരെ വ്യത്യസ്തവും അതുല്യവുമായ ആഖ്യാനമാണ് ഈ കൂട്ട്കെട്ടിന്റെ പുതിയ ചിത്രത്തിന് ഉള്ളത് എന്നാണ് റിപ്പോർട്ട്. വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

പ്രകമ്പനം കൊള്ളിക്കും ഈ ‘തല്ലുമാല പാട്ട്’; വീഡിയോ പുറത്ത്…

“മാസ് തല്ലുമായി കലിപ്പിൽ ബിജു മേനോൻ”; ‘ഒരു തെക്കൻ തല്ല് കേസ്’ ടീസര്‍…