“മെഗാ മാസ് തല്ലിന് ബിജു മേനോൻ തയ്യാർ”; മോഹൻലാൽ ചിത്രം ബ്രോ ഡാഡിയ്ക്ക് തിരക്കഥ ഒരുക്കിയ ശ്രീജിത്ത് എൻ ആണ് ചിത്രത്തിന്റെ സംവിധായകൻ…

മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി വാർത്തകളിൽ നിറഞ്ഞു നിൽക്കുക ആണ് മലയാളത്തിന്റെ പ്രിയ നടൻ ബിജു മേനോൻ. ആ ആഘോഷത്തിന് മാറ്റുകൂട്ടാൻ എന്നോണം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുക ആണ്. ബിജു മേനോന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രത്തിന്റെ ടീസർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജി ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട്കേസ്’ എന്ന കഥയെ ആസ്പദമാക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് പിന്നാടൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചന്ദ്രൻ എന്ന് പേരുള്ള ഒരാൾ ഒരു ചാക്കുമായി ഗ്രാമത്തിൽ ബസിൽ നിന്ന് വന്നിറങ്ങുന്നതിൽ നിന്നാണ് ടീസർ തുടങ്ങുന്നത്. ചാക്കിൽ എന്തെന്ന് അറിയാൻ ആകാംഷയോടെ ചുറ്റുമുള്ളവർ കൂടുന്നു. ശേഷം ബിജു മേനോന്റെ അമ്മിണി എന്ന കഥാപാത്രത്തിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും ദൃശ്യങ്ങളിലേക്ക് ആണ് ടീസർ പോകുന്നത്. ബിജു മേനോന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ മിന്നിമായുന്ന ടീസർ ‘വരുന്നു ഓണത്തല്ല്’ എന്ന് ക്യാപ്ഷനോടെ ആണ് അവസാനിക്കുന്നത്. 2 മിനിറ്റ് 10 സെക്കന്റ് ദൈർഘ്യമുള്ള ടീസർ കാണാം:
ബിജു മേനോനെ കൂടാത്ത റോഷൻ മാത്യു, പദ്മപ്രിയ, നിമിഷ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വളരെ നാളുകൾക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. വിനീത് – പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിൽ ശ്രദ്ധേയമായ വേഷം ചാടിത്ത അശ്വത്ത് ലാൽ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകേഷ് ആർ മെഹ്ത, സുനിൽ എ കെ, സി വി സാരഥി എന്നിവർ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതവും മനോജ് കണ്ണോത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു.