പ്രകമ്പനം കൊള്ളിക്കും ഈ ‘തല്ലുമാല പാട്ട്’; വീഡിയോ പുറത്ത്…

പോസ്റ്ററുകൾ, ട്രെയിലർ, ആദ്യം ഗാനം തുടങ്ങി ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ പുറത്തിറങ്ങുന്ന ഓരോ അപ്ഡേറ്റും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുക ആണ്. ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമായി മാറുകയാണ് എന്ന് ചുരുക്കം. ഇപ്പോളിതാ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും എന്ന് പറയാവുന്ന രീതിയിൽ ഉള്ളൊരു ഗാനം ആണ് തല്ലുമാല ടീം പുറത്തുവിട്ടിരിക്കുന്നത്.
‘തല്ലുമാല പാട്ട്’ എന്ന ടൈറ്റിൽ നൽകി പുറത്തിറക്കിയിരിക്കുന്ന പുതിയ ഗാനത്തിന് 3 മിനിറ്റ് 12 സെക്കന്റ് ആണ് ദൈർഘ്യമാണ് ഉള്ളത്. വിഷ്ണു വിജയ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹൃത്വിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവർ ചെന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മു.രി ആണ് ഗാനം രചിച്ചത്. വീഡിയോ:
മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിൽ ടോവിനോ തോമസിന് ഒപ്പം കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടോവിനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും തല്ലുമാലയ്ക്ക് ഉണ്ട്.