ജല്ലികെട്ട് സാഹസികതയ്ക്ക് സൂര്യയുടെ തയ്യാറെടുപ്പ്; ‘വാടിവാസൽ’ സ്‌പെഷ്യൽ വീഡിയോ പുറത്ത്…
ജല്ലികെട്ട് ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് സൂര്യയുടെ ‘വാടിവാസൽ’. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതേ പേരിൽ പുറത്തിറങ്ങിയ നോവലിന്റെ അടിസ്ഥാനത്തിൽ ആണ് ഒരുക്കുന്നത്. സി എസ് ചെല്ലപ്പ ആണ് നോവൽ രചിച്ചത്. ജല്ലികെട്ട് വിഷയമാകുന്ന ചിത്രം ആയത് കൊണ്ട് വലിയ ഹൈപ്പ് ചിത്രം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ ഫൂട്ടേജ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആണ് 1 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അല്ല ഈ വീഡിയോ എന്ന് നിർമ്മാതാക്കൾ പ്രത്യേകം പറയുന്നുണ്ട്. ചിത്രത്തിന് വേണ്ടി സൂര്യയെ ജലിക്കെട്ട് പോരാളികൾ ട്രെയ്നിങ് ചെയ്തപ്പോൾ എടുത്ത വീഡിയോ ആണ് ഇത്. വളരെ സാഹസികത വേണ്ടി വരുന്ന ഒന്നാണ് ഈ ചിത്രം എന്ന് ഈ വിഡീയോയിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. വീഡിയോ: