in

ലൈഗറിനെ സ്വന്തമാക്കി ഗോകുലം; വിജയ് ദേവരകൊണ്ട 18ന് കൊച്ചിയിൽ എത്തുന്നു …

ലൈഗറിനെ സ്വന്തമാക്കി ഗോകുലം; വിജയ് ദേവരകൊണ്ട 18ന് കൊച്ചിയിൽ എത്തുന്നു …

‘അർജ്ജുൻ റെഡ്‌ഡി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ കേരളത്തിലെ യുവ പ്രേക്ഷകർക്ക് ഇടയിലും ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. പുരി ജഗന്നാഥ്‌ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ലൈഗർ’ ആണ് താരത്തിന്റെ അടുത്ത റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. മലയാളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. ചിത്രത്തിനെ കേരളത്തിൽ പ്രൊമോട്ട് ചെയ്യാൻ വിജയ് ദേവരകൊണ്ടയും മറ്റ് താരങ്ങളും അണിയറപ്രവർത്തകരും കൊച്ചിയില്‍ എത്തുന്നുണ്ട്.

ഹൈദരാബാദ്, മുംബൈ പ്രൊമോഷൻ ഇവന്റുകൾക്ക് ശേഷം വടക്കേ ഇന്ത്യയിൽ ചിത്രം പ്രൊമോട്ട് ചെയ്യുന്നതിന്റെ തിരക്കുകളിൽ ആണ് വിജയും ടീമും. ഈ മാസം 18ന് ആണ് കേരളത്തിലെ പ്രൊമോഷന് ആയി കൊച്ചിയിൽ വിജയും കൂട്ടരും എത്തുന്നത്. ശ്രീ ഗോകുലം മൂവീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രൊമോഷൻ ഇവന്റുകളിൽ വിജയ്ക്ക് വലിയ ആവേശപൂർവ്വമായ സ്വീകരണം ആണ് ആരാധകർ നൽകുന്നത്. മുംബൈയിൽ നടന്ന ഇവന്റിൽ താരത്തിനെ കാണാനായി എത്തിയ ജനക്കൂട്ടം അനിയന്ത്രിതമായി തീർന്നതിനെ തുടർന്ന് ഇവന്റ് പൂർത്തിയാക്കാൻ ആവാതെ വിജയ്ക്കും നായിക അനന്യയ്ക്കും മടങ്ങേണ്ടി വന്നിരുന്നു.

ബോളിവുഡ് നടി അനന്യ പാണ്ഡെ നായികയായി തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു ചിത്രം കൂടിയാണ് ലൈഗർ. വിജയ് ദേവരകൊണ്ടയും ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ലൈഗറിലൂടെ ബോളിവുഡിൽ അദ്ദേഹത്തിനും ഇത് അരങ്ങേറ്റമാണ്. കോവിഡ് 19 പ്രതിസന്ധി കാരണം നിരവധി തവണ റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രം ഓഗസ്റ്റ് 25ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. സ്പോർട്ട്സ് ആക്ഷൻ ചിത്രമായ ലൈഗറിൽ ബോക്‌സർ ആയാണ് വിജയ് എത്തുന്നത്. അമേരിക്കൻ ബോക്‌സർ മൈക്ക് ടൈസണിന്റെ അരങ്ങേറ്റ ഇന്ത്യൻ ചിത്രമാണ് ഇത്. രമ്യ കൃഷ്ണ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വിജയുടെ അമ്മ വേഷത്തിൽ ആണ് രമ്യ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഒക്കെ മുൻപ് റിലീസ് ആയിരുന്നു.

“കൂട്ടതല്ലിന് മണവാളൻ റെഡി, നിങ്ങളോ?”; വൻ ഹൈപ്പിൽ ‘തല്ലുമാല’ തീയേറ്ററുകളിലേക്ക്…

‘മോൺസ്റ്റർ’ സെപ്റ്റബർ 30ന് റിലീസ് ചെയ്‌തേക്കും; ടീസർ വരുന്നു…